സി.എച്ച് സെന്ററിന്റെ മഹാ മാതൃക
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുകയാണ് സി.എച്ച് സെന്ററിന്റെ നോമ്പുതുറയും അത്താഴ വിരുന്നും. പത്തു വര്‍ഷത്തിലേറെയായി മഞ്ചേരി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും മഞ്ചേരി സി.എച്ച് സെന്ററിനു കീഴില്‍ അത്താഴവിരുന്നും മഞ്ചേരി ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ നോമ്പുതുറയും നടന്നുവരുന്നുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്നുള്ള വിശാലമായ സ്ഥലത്തെ താല്‍ക്കാലിക പന്തലില്‍ നാനൂറിലധികം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നോമ്പുതുറയ്ക്കു മുപ്പതു ദിവസത്തേക്കും ഭക്ഷണം ഓരോരുത്തരായി സംഭാവന ചെയ്യുകയാണ് പതിവ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നു ചികിത്സ തേടിയെത്തുന്ന സ്ത്രീകള്‍ക്ക് ഇതു വലിയ ആശ്വാസമാണ്.
നോമ്പുതുറയും അത്താഴവിരുന്നും വിഭവസമൃദ്ധമാണ്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാത്രമല്ല, രാത്രിയില്‍ മഞ്ചേരിയിലെത്തി പ്രയാസപ്പെടുന്ന യാത്രക്കാരുള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ക്കാണ് ഇതു പ്രയോജനപ്പെടുന്നത്. അത്താഴ വിതരണത്തിനു പുലര്‍ച്ചെ രണ്ടു മുതല്‍ സി.എച്ച് സെന്റര്‍ വളണ്ടിയര്‍മാരും യൂത്ത് ലീഗ് പ്രവര്‍ത്തകരും നേതൃത്വം നല്‍കും. മഞ്ചേരി മെഡിക്കല്‍ കോളജിനു പുറമേ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ ജില്ലാ ആശുപത്രികളിലും മലപ്പുറം താലൂക്ക് ആശുപത്രി തുടങ്ങി വിവിധ സ്ഥലങ്ങളിലും സി.എച്ച് സെന്ററുകള്‍ കേന്ദ്രീകരിച്ച് നോമ്പുതുറ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."