HOME
DETAILS
MAL
വാഹനപണിമുടക്ക് വിജയിപ്പിക്കുക: സംയുക്ത ട്രേഡ് യൂനിയന്‍
backup
March 27 2017 | 20:03 PM
തൊടുപുഴ: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 31ന് നടത്തുന്ന വാഹനപണിമുടക്ക് വിജയിപ്പിക്കാന്‍ തൊടുപുഴ റസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംയുക്ത ട്രേഡ്യൂനിയന്‍ ജില്ലാതല ആലോചനായോഗം തീരുമാനിച്ചു.
സ്വകാര്യവാഹനങ്ങളടക്കം നിരത്തിലിറക്കാതെ പണിമുടക്ക് വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു. ഓട്ടോ ടാക്സി വര്‍ക്കേഴ്സ് യൂനിയന്‍(സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി കെ.എന്‍ ശിവന് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നേതാവ് കെ.പി റോയി അധ്യക്ഷനായി. യൂനിയന്‍ നേതാക്കളായ കെ.എം ബാബു, ഇ.വി സന്തോഷ് (സി.ഐ.ടി.യു), ഷാഹുല്‍ ഹമീദ്, ഡി. രാധാകൃഷ്ണന് (ഐ.എന്‍.ടി.യു.സി), പി. പളനിവേല്‍, ജോസ് ഫിലിപ്പ്, പി.പി ജോയി (എ.ഐ.ടി.യു.സി), പി.എന്‍ സീതി, ടി.കെ അബ്ദുല്‍ കരിം (എസ്.ടി.യു), എ.എസ് ജയന് (കെ.ടി.യു.സി. എം) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."