ഹോട്ടലുകള്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് ആക്ഷേപം
ഹരിപ്പാട് : ചില ഹോട്ടലുകള്‍ ശുചിത്വം പാലിക്കുന്നില്ലെന്ന് ആക്ഷേപം.ഭക്ഷണം പാകം ചെയ്യുന്ന സ്ഥലവും അത് ഉണ്ടാക്കുന്ന വ്യക്തികളും ശുചിത്വം പാലിക്കാത്തത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വേനലില്‍ ശുദ്ധജല ലഭ്യത കുറഞ്ഞതും ഹോട്ടലുകളുടെ ശുചിത്വത്തെ ബാധിചിട്ടുണ്ട്. ഗുണത്തിലും അളവിലും വിലയിലുമുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹോട്ടലുകള്‍ ജനങ്ങളുടെ ഭക്ഷണപാത്രത്തില്‍ കൈയ്യിട്ടുവാരുന്നു.പരിശോധന നടത്തേണ്ട ആരോഗ്യഭക്ഷ്യവകുപ്പുകള്‍ ഇതൊന്നും കാണുന്നുമില്ല.
കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കുന്ന വെള്ളം എത്രത്തോളം ഉപയോഗയോഗ്യമാണെന്ന് പരിശോധിക്കുവാന്‍ നടപടിയില്ല. അതിനാല്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് ഗുണനിലവാരം കുറഞ്ഞെന്ന് മാത്രമല്ല അത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.അടുത്തിടെ സര്‍ക്കാരിന്റെ സെന്‍ട്രല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയ പായ്ക്കറ്റ് പാലുകളാണ് മിക്ക ഹോട്ടലുകളിലും ഉപയോഗിക്കുന്നത്. മില്‍മ പാലുമായി തട്ടിച്ചു നോക്കുമ്പോള്‍ വിലക്കുറവും കൊഴുപ്പ് കൂടുതലുള്ളതിനാലുമാണ് ഇവ ഹോട്ടലുകളില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നത്.
എന്നാല്‍ ഇതിനൊക്കെ അപവാദമായി വിരലിലെണ്ണാവുന്ന ചില ഹോട്ടലുകള്‍ പരമാവധി ശുചിത്വവും ഗുണനിലവാരവും പാലിക്കുന്നുണ്ട്.
വിലനിലവാരത്തിലും തോന്നിയതുപോലെയാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും ഈടാക്കുന്നത്. വിലനിലവാര പട്ടിക മിക്കയിടത്തും പ്രദര്‍ശിപ്പിച്ചിട്ടില്ല. എണ്ണ പലഹാരങ്ങള്‍ക്കും തോന്നിയ വിലയുമാണ് ഈടാക്കുന്നത്.
സര്‍ക്കാര്‍ അംഗീകരിച്ച ഗുണ നിലവാരത്തിലുള്ള ഭക്ഷ്യ വസ്തുക്കള്‍ ആവശ്യമായ അളവില്‍ നല്‍കാതെയാണ് തോന്നും പടി വില ഈടാക്കുന്നത്. അളവ് തൂക്കവിഭാഗം ത്രാസുകളില്‍ സീല്‍ വയ്ക്കുവാനുള്ള ചുമതലയിലേക്ക് ഒതുങ്ങിയതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."