അര്‍ഹരായ എല്ലാവരെയും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം: യു.ഡി.എഫ്
ആലപ്പുഴ: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അന്യായമായി ഒഴിവാക്കിയ പട്ടികജാതി വിഭാഗങ്ങള്‍, വിധവകള്‍, മത്സ്യതൊഴിലാളികള്‍, വികലാംഗര്‍, മാറാ രോഗികള്‍ എന്നീ വിഭാഗങ്ങളെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ രണ്ടാഴ്ചക്കുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി മുന്‍ഗണനാ ലിസിറ്റില്‍ നിന്നും പുറത്തുപോയവരെ സംഘടിപ്പിച്ചുകൊണ്ട് കലക്ടറേറ്റിന് മുന്നിലും രണ്ടാം ഘട്ടമായി താലൂക്ക് സപ്ലൈ ഓഫിസുകള്‍ക്കു മുന്നിലും അരിവെപ്പ് സമരം നടത്തും.
രണ്ടു ദിവസമായി ശക്തമായ കടല്‍ ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട അമ്പലപ്പുഴയിലെ തീരദേശവാസികള്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ജില്ലയിലെ തീരദേശത്തോട് കാണിക്കുന്ന അവഗണനകള്‍ക്കെതിരെ ഏപ്രില്‍ 29ന് വൈകിട്ട് 5 മണിക്ക് അര്‍ത്തുങ്കലില്‍ തീരദേശ സമര പ്രഖ്യാപന സമ്മേളനം നടത്താന്‍ യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നേടിയായി തീരദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്. സുബാഹു ചെയര്‍മാനും, അനില്‍ ബി. കളത്തില്‍ കണ്‍വീനറും, ഏ.കെ. ബേബി, പി.സാബു, ബാബു ആന്റണി അംഗങ്ങളുമായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.
നിര്‍മാണം പൂര്‍ത്തീകരിച്ച് ട്രയല്‍ റണ്‍ വിജയകരമായി നടത്തിയ ആലപ്പുഴ കുടിവെള്ള പദ്ധതി വൈകാതെ കമ്മിഷന്‍ ചെയ്ത് കുടിവെള്ളം എത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെ നെല്ല് സംഭരണം ആരംഭിച്ചിട്ടും കഴിഞ്ഞ കൃഷിയുടെ നെല്ല് സംഭരണ വില ഇനിയും വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നിലപാടില്‍ യോഗം പ്രതിഷേധിച്ചു.
അഞ്ച് വര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജ്ജ് കൂട്ടുകയില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ്ജ് കൂട്ടണമെന്ന പ്രഖ്യാപനത്തില്‍ യോഗം അപലപിച്ചു. യു.ഡി.എഫ് ജില്ലാ ചയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ബി രാജശേഖരന്‍, എം ലിജു, എ.എ ഷുക്കൂര്‍, എ.എം നസീര്‍, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, തോമസ്‌കുട്ടി മാത്യു, പി.വിസുന്ദരന്‍, പ്രൊഫ.ഡി നാരായണന്‍കുട്ടി, ആര്‍ ഉണ്ണികൃഷ്ണന്‍, പി.എസ് ബാബുരാജ്, ആര്‍.ശശിധരന്‍, എ.എ റസാഖ്, ഗിരീഷ് ഇലഞ്ഞിമേല്‍, രാജു മുകളേത്ത്, കെ.ഗോപകുമാര്‍, അനില്‍.ബി കളത്തില്‍, എസ്.സുബാഹു എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."