തീരദേശത്ത് കടലേറ്റം ശക്തമായി
തുറവൂര്‍: തീരദേശത്ത് കടലേറ്റം ശക്തമായി. കൂറ്റന്‍ തിരമാലകള്‍ കരയിലേക്കടിച്ചു കയറുന്നതോടെ തീരവാസികള്‍ ഭീതിയിലാണ്.മീന്‍ പിടിക്കാന്‍ വള്ളങ്ങള്‍ കടലിലിറക്കാതായി. അന്ധകാരനഴി മുതല്‍ പള്ളിത്തോട് ചാപ്പക്കടവ് വരെയുള്ള ജനങ്ങള്‍ ദുരിതത്തിലായി.
വീടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 80 മീറ്ററില്‍ കടല്‍ഭിത്തി പണിയാന്‍ കലക്ടര്‍ മേജര്‍ ഇറിഗേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചാപ്പക്കടവ് മുതല്‍ തൈക്കല്‍ വരെയുള്ള 12 കിലോമീറ്ററില്‍ കടല്‍ഭിത്തി ഉയര്ത്തിക്കെട്ടണമെന്നാവശ്യം ശക്തമായിട്ടുണ്ട്. പട്ടണക്കാട് പഞ്ചായത്തിന്റെ പരിധിയില്‍ രണ്ടിടങ്ങളില്‍ ഒരു കിലോമീറ്ററുകള്‍ വീതം കടല്‍ഭിത്തി സ്ഥാപിച്ചിട്ടില്ല.
മറ്റിടങ്ങളില്‍ ഇടിഞ്ഞും താഴ്ന്നും ഭിത്തിക്ക് മുകളിലൂടെയും ഇടയിലൂടെയും അടിച്ചുകയറുന്ന വെള്ളം പ്രദേശത്തെ വീടുകള്‍ക്ക് നാശങ്ങളുണ്ടാക്കുന്നു.കൂടാതെ ശുദ്ധജലസ്രോതസുകളെയും നശിപ്പിക്കുന്നുണ്ട്. മഴ ഇനിയും ശക്തമായാല്‍ ശക്തമായ കടലേറ്റമുണ്ടാകുമെന്നും ഇത് വലിയ നാശങ്ങള്‍ക്ക് കാരണമാകുമെന്ന് ജനങ്ങള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."