നഗരസഭ ബജറ്റ്: എല്ലാവര്ക്കും പാര്‍പ്പിടമൊരുക്കി കോതമംഗലം
കോതമംഗലം: കോതമംഗലം നഗരസഭക്ക് 50.76 കോടി രൂപ വരവും 49.17 കോടി രൂപ ചിലവും 1.5 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം. കുടിവെള്ളത്തിനും ഭവനിര്മ്മാണത്തിനുമാണ് ബജറ്റില്‍ മുഖ്യ പരിഗണന നല്‍കിയിട്ടുള്ളത്. നഗരസഭ പരിധിയില്‍ വീടില്ലാത്ത എല്ലാ കുടുബങ്ങള്‍ക്കും പി.എം.എ.വൈ, ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടുനല്‍കും. 6.76 കോടി രൂപ ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനായി എല്ലാ വീടുകളിലും മാലിന്യം തരം തിരിച്ച് ശേഖരിക്കുന്നതിന് പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ നല്കുന്ന പദ്ധതി നടപ്പാക്കും. 50 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.
മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മിക്കുന്നതിന് 2 കോടി രുപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭ ഡംപിംഗ് യാ ഡിന്റെ വലിപ്പം കൂട്ടുന്നതിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് 1 കോടി രുപയും കള്ളാട് നിലവിലുള്ള സ്ഥലത്ത് 1 കോടി രുപ ചിലവില്‍ ക്രിമിറ്റോറിയം നിര്‍മ്മിക്കാനും ബജറ്റില്‍ നിര്‍ദ്ദേശം ഉണ്ട്.തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതാന് 1 കോടി രൂപയും ടൗണ്‍ ഹാള്‍ നിര്‍മ്മാണത്തിന് 1 കോടി രൂപയും സ്ളോട്ടര്‍ ഹൗസ് നവീകരണത്തിന് 60 ലക്ഷം രൂപയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കുന്നതിന് 1.57 കോടി രൂപയും വകയിരുത്തിയപ്പോള്‍ പശ്ചാത്തല മേഖലയില്‍ റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും സംരക്ഷണത്തിനു മായി 2.74 കോടി രൂപയും അംഗനവാടികള്‍, ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവയുടെ സംരക്ഷണത്തിനായി 74 ലക്ഷം രൂപയും ഉല്‍പ്പാദന മേഖലയ്ക്ക് 59 ലക്ഷം രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 1.79 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വികസനത്തിന് 77 ലക്ഷംരൂപ, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ള സംഭരണം ഊര്‍ജ്ജം എന്നിവയ്ക്ക് 1.08 കോടി രുപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."