ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: അന്വേഷണം തുടങ്ങി
കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ എടത്തല തേവയ്ക്കല്‍ കൈലാസ് കോളനി മുക്കോ മുറിയില്‍ ജെറിന് മൈക്കിള്‍ (25) മരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി.
ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നിശ്ചയിച്ച വിദഗ്ധ സമിതി അംഗങ്ങളായ കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. എം.എന്‍ ശശികുമാര്‍, മെഡിസിന് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. പ്രശാന്ത് കുമാര്‍ എന്നിവരാണ് തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ അന്വേഷണത്തിനെത്തിയത്.
മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയ സംഘം ഉച്ചക്ക് ഒന്നര വരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രേഖകള്‍ പരിശോധിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അന്വേഷണ റിപ്പോര്‍ട്ട് കഴിയുന്നത്ര വേഗം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് അയച്ച് കൊടുക്കുമെന്ന് അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."