പറവൂരില്‍ ബൈപാസിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനും മുന്‍ഗണന
പറവൂര്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബൈപാസ് നിര്‍മാ ണത്തിനും കായില്‍കരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിനും മുന്‍ഗണന നല്‍കുന്ന പറവൂര്‍ നഗരസഭയുടെ 2017, 18 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ ജെസ്സി രാജു അവതരിപ്പിച്ചു. 72,46, 27, 335 രൂപ വരവും 70,84,71, 200 രൂപ ചെലവും 1,61,56, 135 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു
ദേശീയ പാതക്ക് വേണ്ടി ഏറ്റെടുത്തിട്ടുള്ള പ്രദേശത്ത് ഡോണ്‍ ബോസ്‌കോ പള്ളി മുതല്‍ വഴിക്കുളങ്ങര വരെ മൂന്നര കിലോമീറ്റര്‍ സ്ഥലത്ത് 10 മീറ്റര്‍ വീതിയില്‍ ബൈപാസ് നിര്‍മിക്കാനാണ് പ്രധാന നിര്‍ദേശം. ഇതിന്റെ സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ 5 ലക്ഷം രൂപ ബജറ്റില്‍ വകകൊള്ളിച്ചിട്ടുണ്ട്. വെടിമറയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വെടിമറയില്‍ ആധുനിക അറവുശാല നിര്‍മിക്കാന്‍ 2 കോടി രൂപയും താമര വളവില്‍ മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ ബഡ്‌സ് സ്‌കൂള്‍ നിര്‍മാണത്തിന് 5 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. സമ്പൂര്‍ണ ഭവന പദ്ധതിക്ക് ഒരു കോടി രൂപ നീക്കിവെച്ചു.
അശരണരായ സ്ത്രീകള്‍ക്കായി മാതൃഭവനവും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കായി രാത്രി കാല അഗതിമന്ദിരവും നിര്‍മിക്കും. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ എല്‍.പി, യു.പി സ്‌കൂളിലും ഓരോ ക്ലാസ് മുറികളിലേക്കും ഓരോ ലാപ്‌ടോപ്പ് വീതം നല്‍കാന്‍ 10 ലക്ഷം രൂപ വകയിരുത്തി.
താലൂക്ക് അശുപത്രിയില്‍ 1.5 കോടി രൂപ ചെലവില്‍ കെട്ടിട സമുച്ചയം നിര്‍മിക്കും. കെ.എം.കെ.കവലയുടെ വികസനത്തിനായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മാര്‍ക്കറ്റിലെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാന്‍ 25 ലക്ഷത്തിന്റെ പദ്ധതിയുണ്ട്. പൊതുകുളങ്ങളും കിണറുകളും സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപ ഉള്‍പ്പെടുത്തി . നഗരസഭാ ഓഫീസില്‍ സിസിടിവി സ്ഥാപിക്കുക, തോടുകള്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണൊലിപ്പ് തടയുക, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സമ്പൂര്‍ണ കുടിവെള്ള പദ്ധതി, സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് സൗജന്യ നാപ്കിന്‍ വിതരണം എന്നിവയാണ് മറ്റു ചില ബജറ്റ് നിര്‍ദ്ദേശങ്ങള്‍
ഉറവിട മാലിന്യ സംസ്‌കരണം, അശ്രയ പദ്ധതി, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, അംഗന്‍വാടികള്‍ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും പറവൂര്‍ പാലത്തിന് സമീപം കമ്മ്യൂണിറ്റി ഹാള്‍ കം മിനി ലൈബ്രറി, സ്റ്റേഡിയം വികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍, നഗരസഭാ സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സ് പൊളിച്ച് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം എന്നിവക്കും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."