HOME
DETAILS
MAL
കിടങ്ങ് കുഴിച്ച് വഴി തടസപ്പെടുത്തിയതായി പരാതി
backup
May 28 2018 | 06:05 AM
ചെറുപുഴ: ബന്ധുവിന്റെ കല്യാണത്തിനു പോയ സമയത്ത് വീട്ടിലേക്കുള്ള റോഡില്‍ കിടങ്ങുകള്‍ കുഴിച്ച് മാര്ഗതടസമുണ്ടാക്കിയതായി പരാതി. ചെറുപുഴ അങ്കണവാടി റോഡിനു സമീപത്തെ പി. ശശിധരന്റെ വീട്ടിലേക്കുള്ള റോഡിലാണ് ജെ.സി.ബി ഉപയോഗിച്ചു അജ്ഞാതര്‍ കിടങ്ങുകള്‍ നിര്‍മിച്ചത്.
38 വര്‍ഷമായി ശശിധരന് താമസിക്കുന്ന വീട്ടുപറമ്പില്‍ കൂടിയാണ് 50 മീറ്ററോളം ദൂരംവരുന്ന റോഡ് കടന്നുപോകുന്നത്.
കഴിഞ്ഞദിവസം രാവിലെ ശശിധരനും കുടുംബവും ഭാര്യാസഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തു വൈകിട്ട് ഏഴോടെ തിരിച്ചെത്തിയപ്പോഴാണ് റോഡില്‍ തലങ്ങും വിലങ്ങുമായി കിടങ്ങുകള്‍ കണ്ടത്.
വീട്ടിലേക്ക് കയറുന്നതിനു നിര്‍മിച്ച ചവിട്ടുപ്പടിയും നശിപ്പിച്ച നിലയിലാണ്. ശശിധരന് ചെറുപുഴ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."