കാലവര്‍ഷം കനത്തു; തോട്ടം തൊഴിലാളികളുടെ പാടികള്‍ ചോര്‍ന്നൊലിക്കുന്നു
മേപ്പാടി: കാലവര്‍ഷം ശക്തമായതോടെ ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ദുരിതം ഇരട്ടിച്ചു. മഴക്ക് മുന്‍പ് പാടികള്‍ അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ പാടികള്‍ ചോന്നൊലിക്കാന്‍ തുടങ്ങി. ഹാരിസണ്‍സ് മലയാളം കമ്പനികളുടെതുള്‍പ്പടെയുള്ള തോട്ടങ്ങളില്‍ ഇത്തവണ പാടികളുടെ അറ്റകുറ്റപണികള്‍ നടന്നിരുന്നില്ല.
കാലപഴക്കം ചെന്നതും ഓടുമേഞ്ഞതുമായ പാടികളാണ് കൂടുതലും. ഹാരിസണ്‍സിന്റെ അരപ്പറ്റ, ചുരല്‍മല, ആനപ്പാറ, അച്ചൂര്‍ എന്നീ ഡിവിഷനുകളിലെ പാടികളാണ് കൂടുതല്‍ ദയനീയം. കഡൂര്‍ ഡിവിഷനിലെ പാടികളില്‍ വലിയ ചോര്‍ച്ചയില്ല. ഫാത്തിമ ഫാം പ്ലാന്റേഷന്റെ എരുമക്കൊല്ലിയിലെ പാടികളും വന്‍ തോതില്‍ ചോര്‍ന്നൊലിക്കുന്നതായി തൊഴിലാളികള്‍ക്ക് പറയുന്നു.
മുന്‍ കാലങ്ങളില്‍ മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ പാടികള്‍ അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ഇപ്പോള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി അറ്റകുറ്റപണികള്‍ നടക്കാറില്ല. ഡ്രൈനേജുകളും കക്കൂസ് ടാങ്കുകളും വര്‍ഷങ്ങളായി ശുചീകരിക്കാതെ കിടക്കുകയാണ്. ഇത് രോഗങ്ങള്‍ പരത്തുന്നതിന് കാരണമാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് വന്‍കിട തോട്ടങ്ങളെ അലട്ടുന്നതത്രേ. ട്രേഡ് യൂനിയനുകളും വിഷയത്തില്‍ കാര്യമായി ഇടപെടുന്നുമില്ല. 30 മുതല്‍ 60 വര്‍ഷം വരെ പഴക്കമുള്ള കെട്ടിടങ്ങളാണ് തോട്ടം മേഖലയില്‍ അതികവും. ജില്ലയില്‍ തന്നെ ഏറ്റവും കാലപ്പഴക്കം ചെന്നതും ദ്രവിച്ച് തീരാറായതുമായ പാടികള്‍ കൂടുതലുള്ളത് ചുണ്ടേല്‍ ആനപ്പാറ ഡിവിഷനിലാണ്. 1925ല്‍ നിര്‍മിച്ച പാടികള്‍ പോലും ഇവിടെ കാണാനാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."