സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധനയ്ക്ക് തുടക്കം
വടക്കാഞ്ചേരി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍ കാല സുരക്ഷാ പരിശോധനയ്ക്ക് തുടക്കം കുറിച്ചു.
വടക്കാഞ്ചേരി ജോയിന്റ് ആര്‍.ടി ഓഫിസിനു കീഴിലെ സ്‌കൂള്‍ വാഹന പരിശോധനയ്ക്ക് മിണാലൂര്‍ കുറാഞ്ചേരി ആര്‍.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടില്‍ തുടക്കമായി. ആദ്യഘട്ട പരിശോധനയ്ക്കു 80 വാഹനങ്ങള്‍ എത്തിയപ്പോള്‍ 14 എണ്ണം മടക്കി അയച്ചു. ബ്രേക്ക് തകരാര്‍, ചോര്‍ച്ച, മോശം ടയര്‍, ആവശ്യമായ സുരക്ഷയില്ല എന്നീ കാരണങ്ങളാലാണ് വാഹനങ്ങള്‍ മടക്കി വിട്ടതെന്നു ജോയിന്റ് ആര്‍.ടി.ഒ ടി.ജി ഗോകുല്‍ അറിയിച്ചു. നാളെ വീണ്ടും ടെസ്റ്റ് നടത്തും. അന്നു തകരാറുകള്‍ പരിഹരിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാത്ത വാഹനങ്ങളെ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും ആര്‍.ടി.ഒ അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.കെ സജിന്‍, എസ്. രാഹുല്‍ എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."