ചെങ്ങന്നൂരില്‍ കനത്ത മഴയിലും മികച്ച പോളിങ്
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രതിബന്ധമായി മഴ. വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. മഴ ശക്തമായി തുടര്‍ന്നെങ്കിലും അതൊന്നും വോട്ടെടുപ്പിനെ ഇതുവരെ ബാധിച്ചിട്ടില്ല. വോട്ടെടുപ്പ് അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 35 ശതമാനം പോളിങ് രേഖപ്പെടുത്തി.
ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് വോട്ടെടുപ്പ് വൈകാന്‍ ഇടയായി.തിരുവണ്ടൂര്‍ ഇരമല്ലിക്കര ബൂത്ത്, മാന്നാര്‍, കല്ലിശ്ശേരി, എന്നിവിടങ്ങളില്‍ തുടക്കത്തിലേ വോട്ടിംഗ് യന്ത്രം പണിമുടക്കി. ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാനും യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഡി.വിജയകുമാറും വോട്ടു രേഖപ്പെടുത്തി.
രാവിലെ ഏഴുമണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ആറിനു മോക് പോള്‍ നടത്തി. ചെങ്ങന്നൂരിനു പുറമെ വിവിധ സംസ്ഥാനങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പുണ്ട്.
ന്യൂജെന്‍ വോട്ടുകള്‍ അടക്കം ഏകദേശം 1,99,340 വോട്ടര്‍മാരുണ്ട് മണ്ഡലത്തില്‍.
സുരക്ഷയൊരുക്കാന്‍ 1500 അംഗ പൊലിസ് സേനയും സജ്ജമാണ്. 27 പ്രശ്‌നബാധിത ബൂത്തുകളാണ് മണ്ഡലത്തില്‍. തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യു.ഡി.എഫ്, എല്‍.ഡി.ഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികളെ കൂടാതെ 14 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്.
എന്നാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള ജന്മം കൊണ്ട് മണ്ഡലക്കാരനാണെങ്കിലും ഇവിടെ വോട്ടില്ല.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥും മണ്ഡലത്തിലെ വോട്ടര്‍മാരാണ്. സമുദായ സമവാക്യങ്ങള്‍ക്ക് ഏറെ സ്വാധീനമുളള മണ്ഡലത്തില്‍ മുന്നണികള്‍ വിജയം പ്രതീക്ഷിക്കുന്നത് അടിയൊഴുക്കില്‍നിന്നുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."