ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ സമ്മേളനം ഡിസംബറില്‍
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ സമ്മേളനം ഡിസംബര്‍ 22, 23, 24 തിയതികളില്‍ പെരിന്തല്‍മണ്ണ ബാഫഖി തങ്ങള്‍ നഗറില്‍ നടക്കും. 'ഇസ്‌ലാം വെളിച്ചമാണ്' എന്ന പ്രമേയത്തിലാണ് സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് മുഅല്ലിം മന്‍സില്‍ പദ്ധതി, ജില്ലാ ആസ്ഥാന സമര്‍പ്പണം എന്നിവയും ഈസ്റ്റ് ജില്ലയിലെ 69 റെയ്ഞ്ചുകളില്‍ ചര്‍ച്ചാ സമ്മേളനങ്ങള്‍, മേഖലാ മാനേജ്‌മെന്റ് സമ്മേളനങ്ങള്‍, മദ്‌റസ, റെയ്ഞ്ച്, മേഖല, ജില്ലാതല പ്രചാരണ ജാഥകള്‍, ലഘുലേഖ വിതരണം, ഫാമിലി ക്വിസ്, കരിയര്‍ ക്ലബ്ബുകള്‍, പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനങ്ങല്‍, സാഹിത്യ പ്രചരണ കാമ്പയിന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടപ്പാക്കും.
മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയില്‍ ചേര്‍ന്ന റെയ്ഞ്ച് സെക്രട്ടറിമാരുടെ സമ്മേളനം പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. ശമീര്‍ ഫൈസി ഒടമല അധ്യക്ഷനായി. പി.ഹസന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, അലവി ദാരിമി കുഴിമണ്ണ, എം.പി ഹംസ മൗലവി, സ്വാദിഖ് ഫൈസി അരിമ്പ്ര, യൂനുസ് ഫൈസി വെട്ടുപാറ, അമാനുല്ല ദാരിമി, ശൗക്കത്ത് അസ്‌ലമി, കുഞ്ഞാപ്പു ഹാജി, അബ്ദുസ്സമദ് മുസ്‌ലിയാര്‍, അസ്‌കര്‍ ദാരിമി, റഹീം ഫൈസി, അബ്ദുനാസര്‍ ഫൈസി പാങ്ങ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."