HOME
DETAILS

എന്‍ജിനീയര്‍മാരെ ബി.എസ്.എന്‍.എല്‍ വിളിക്കുന്നു

  
backup
July 01 2016 | 04:07 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d

ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കു ബി.എസ്.എന്‍.എല്‍ അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 27 സര്‍ക്കിളുകളിലായി ആകെ 2,700 ഒഴിവുകളാണുള്ളത്.
യോഗ്യത:
ടെലികമ്യൂണിക്കേഷന്‍സ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, റേഡിയോ, കംപ്യൂട്ടര്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഐ.ടി എന്‍ജിനിയറിങ് ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും ബി.ടെക്, ബി.ഇ.
മൂന്നു വര്‍ഷത്തെ എന്‍ജിനിയറിങ് ഡിപ്ലോമ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നോ യൂനിവേഴ്‌സിറ്റിയില്‍നിന്നോ എം.എസ് സി, ഇലക്‌ട്രോണിക്‌സ് ബി.എസ്.സി (ഇലക്‌ട്രോണിക്‌സ് ബി.എസ്്.സി (കംപ്യൂട്ടര്‍).
പ്രായപരിധി:
2016 ഓഗസ്റ്റ് 10ന് 18നും 30നും മധ്യേ.
(എസ്്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബിസിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവുണ്ട്)
ശമ്പളം: 13,600-25,420 രൂപ.
അപേക്ഷാഫീസ്: 1,000 രൂപ
(എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 500 രൂപ)
ക്രെഡിറ്റ്, ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായാണ് ഫീസടയ്‌ക്കേണ്ടത്.
എഴുത്തുപരീക്ഷ:
മൂന്നു ഭാഗങ്ങളിലായി ആകെ 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് എഴുത്തുപരീക്ഷയ്ക്കുണ്ടാകുക. (പാര്‍ട്ട് 1, ജനറല്‍ എബിലിറ്റി ടെസ്റ്റ് 20 മാര്‍ക്ക്, പാര്‍ട്ട് 2 ബേസിക് എന്‍ജിനിയറിങ് 90 മാര്‍ക്ക്, പാര്‍ട്ട് 3 സ്‌പെഷലൈസേഷന്‍ 90 മാര്‍ക്ക്). പരീക്ഷയില്‍ ജനറല്‍ വിഭാഗക്കാര്‍ ഓരോ വിഭാഗത്തിലും 30 ശതമാനം മാര്‍ക്കും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ 20 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
മൂന്നു പരീക്ഷകള്‍ക്കുമായി ജനറല്‍ വിഭാഗക്കാര്‍ 40 ശതമാനം മാര്‍ക്കും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ 33 ശതമാനം മാര്‍ക്കും നേടണം. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടാകും. രാജ്യത്തെ 25 ബി.എസ്.എന്‍.എല്‍ ടെറിട്ടോറിയല്‍ ആസ്ഥാനങ്ങളിലായി സെപ്റ്റംബര്‍ 25നു രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് എഴുത്തുപരീക്ഷ.
എഴുത്തുപരീക്ഷയുടെ വിശദമായ സിലബസ് www.bsnl.co.in എന്ന വെബ്‌സൈറ്റിലുണ്ട്.
പരീക്ഷയ്‌ക്കെത്തുന്ന എസ്.സി, എസ്,ടി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കു രണ്ടാംക്ലാസ് (സ്‌ലീപ്പര്‍) തീവണ്ടി, ബസ് യാത്രാക്കൂലി ലഭിക്കും. അതിനുള്ള പ്രത്യേക അപേക്ഷാഫോം ബി.എസ്.എന്‍.എല്‍ വെബ്‌സൈറ്റില്‍ വിജ്ഞാപനത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ടവിധം:
ജൂലൈ 10 മുതല്‍ www.ex-ternalexam.bsnl.co.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്്. ഏതു സര്‍ക്കിളിലാണ് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന കാര്യം അപേക്ഷയില്‍ വ്യക്തമാക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് സാധുവായ ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന യൂസര്‍നെയിമും പാസ്‌വേഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. ഇവ ഉപയോഗിച്ച് www.externalexam.bsnl.co.in www.bsnl.co.in എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഓഫിസ് സമയങ്ങളില്‍ 01123352491, 01123765386 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് 10.

 

കേരള സര്‍ക്കിളില്‍ 100

കേരള സര്‍ക്കിളില്‍ 100 ഒഴിവുകളാണുള്ളത് (ജനറല്‍ 50, ഒ.ബി.സി. 36, എസ്.സി 13, എസ്.ടി 1). സംസ്ഥാനത്തെ 11 സെക്കന്‍ഡറി സ്വിച്ചിങ് ഏരിയകളിലായി (എസ്.എസ്.എ) 152 ഒഴിവുകളുണ്ട്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ജൂണ്‍ 30നാണ് എഴുത്തുപരീക്ഷ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ കാലയളവുണ്ടായിരിക്കും. സര്‍വിസിന്റെ ആദ്യ അഞ്ചു വര്‍ഷം ഗ്രാമീണമേഖലകളില്‍ ജോലി ചെയ്യേണ്ടിവരും. കേരളത്തില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കു തിരുവനന്തപുരത്തായിരിക്കും പരീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago