'ഗ്രീന്‍':ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍
മലപ്പുറം: തെരഞ്ഞെടുപ്പ് പരിശീലന ക്ലാസ്, സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, പോളിങ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമെന്നു ജില്ലാ കലക്ടര്‍. ഇവിടെങ്ങളില്‍ ഭക്ഷണവിതരണത്തിന് പേപ്പര്‍ പ്ലേറ്റും ഗ്ലാസും വേണ്ട, പകരം സ്റ്റീലിന്റേയോ ഗ്ലാസിന്റേയോ പ്ലേറ്റോ വാഴയിലയോ മതി.
കുടിവെള്ള വിതരണത്തിന് സ്റ്റീല്‍ കെറ്റിലുകളുകളോ ക്ലാസുകളോ വീണ്ടും ഉപയോഗിക്കാവുന്ന ടംബ്ലറുകളോ മതി. ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ കംപോസ്റ്റ് കുഴി സ്ഥാപിക്കുകയോ ശാസ്ത്രീയമായി സംസ്കരിക്കുകയോ ചെയ്യും. അജൈവ മാലിന്യങ്ങള്‍ വൃത്തിയായി ശേഖരിച്ച് പാഴ്വസ്തു വ്യാപാരികള്‍ക്കു കൈമാറും. പരിശീലന ക്ലാസുകളില്‍ ബാനറുകള്‍ പരിസ്ഥിതി സൗഹൃദമാക്കും.
പ്ലാസ്റ്റിക് കവറുകള്‍ക്കും ക്യാരി ബാഗുകള്‍ക്കും പകരം തുണിസഞ്ചി ഉപയോഗിക്കും. പ്രചാരണത്തിന് ഫ്ളക്സും പ്ലാസ്റ്റിക് കൊടി തോരണങ്ങളും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കും.
മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ശുചിത്വ മിഷന്റെയും പൊതുസമൂഹത്തിന്റെയും സേവനമുപയോഗിച്ച് ഹരിത വളണ്ടിയര്‍ സേന രൂപീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."