HOME
DETAILS

ഇനി രണ്ടാഴ്ച; സ്ഥാനാര്‍ഥി പര്യടനം രണ്ടാംഘട്ടത്തിലേക്ക്

  
backup
March 27 2017 | 22:03 PM

%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5

മലപ്പുറം: ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പോരാട്ടവീഥിയില്‍ സ്ഥാനാര്‍ഥികളും മുന്നണികളും രണ്ടാംഘട്ട പര്യടനത്തിന്. പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പ്രചാരണത്തിനും ചൂടേറി.
മുന്നണികളുടെ മണ്ഡലം, പഞ്ചായത്ത് സംഗമങ്ങള്‍ ഏറെക്കുറെ അവസാനിച്ചതോടെ രണ്ടാംഘട്ട പര്യടനം തുടങ്ങി. ഓരോ ഗ്രാമപഞ്ചായത്തുകളിലുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ കുടുംബ സംഗമങ്ങളും വോട്ടഭ്യര്‍ഥനയുമാണ് രണ്ടാംഘട്ട പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച അവസാനിക്കുന്നതോടെ പ്രചാരണത്തിനു പൊടിപാറും.

കത്തുന്ന വെയിലായതിനാല്‍ നട്ടുച്ച സമയം ഒഴിവാക്കിയാണ് ഗ്രാമങ്ങളിലേക്കിറങ്ങിയ പര്യടന ഷെഡ്യൂള്‍.ഇതിനു പകരം സ്ഥാനാര്‍ഥി പര്യടനം അതിരാവിലെ ആരംഭിക്കും. അടുത്തയാഴ്ചയോടെ എല്ലായിടത്തും പൊതുയോഗങ്ങളും വോട്ടുവണ്ടികളും ആരവവുമുയരും. പ്രചാരണം കൊഴുക്കുന്നതോടെ പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നു കര്‍ശനമായി നിര്‍ദേശമുണ്ട്. പരാതികള്‍ പരിശോധിക്കുന്നതിനു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും സ്ഥാനാര്‍ഥികളെയും ഉള്‍പ്പെടുത്തി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു കഴിഞ്ഞ ദിവസം രൂപംനല്‍കിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലംതല പ്രാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നലെ തുടക്കമായി. രണ്ടാംഘട്ട പ്രചാരണമായാണ് നിമയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പര്യടനം നടക്കുന്നത്. ഇന്നലെ മലപ്പുറം നിയോജക മണ്ഡലത്തിലായിരുന്നു പര്യടനം.

രാവിലെ ചട്ടിപ്പറമ്പില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളണ് പര്യടനം ഉദ്ഘാടനം ചെയ്തത്. സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, കെ.എന്‍.എ ഖാദര്‍, വി.വി പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, സബാഹ് പുല്‍പറ്റ, കൃഷ്ണന്‍ കോട്ടുമല, സെബാസ്റ്റ്യന്‍, പി.ടി അജയമോഹന്‍, എം.എല്‍.എ മാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി. ഉബൈദുല്ല, ടി.എ അഹമ്മദ് കബീര്‍, ടി.വി ഇബ്രാഹിം, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


താണിക്കല്‍, വലിയാട്, വരിക്കോട്, വടക്കേമണ്ണ, മൈലപ്പുറം, കുന്നുമ്മല്‍, കാളമ്പാടി, ഇരുമ്പുഴി, പെരിമ്പലം, ആനക്കയത്തെ കുടുംബ യോഗം, പാപ്പിനിപ്പാറ, പുല്ലാര, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. വള്ളിക്കുന്ന് മണ്ഡലത്തിലാണ് ഇന്നത്തെ പര്യടനം. രാവിലെ 8.30ന് നിരോല്‍പ്പാലത്തു നിന്നാണ് ആരംഭം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബെന്നി ബഹനാന്‍, കെ.പി മോഹനന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ജില്ലയിലെത്തും.
13 ലക്ഷത്തോളം വോട്ടര്‍മാരുള്ള മഞ്ചേരി മണ്ഡലത്തിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം.ബി ഫൈസലിന്റെ ഇന്നലത്തെ പര്യടനം. രാവിലെ മുള്ള്യാകുറിശിയില്‍നിന്നാരംഭിച്ച് രാത്രി വേട്ടേക്കോട് ആണ് പര്യടനം അവസാനിച്ചത്. ഇതിനിടെ 39 സ്വീകരണ കേന്ദ്രങ്ങളിലാണ് ഫൈസല്‍ ഓടിയെത്തിയത്.

വി.എം ഷൗക്കത്ത്, അസൈന്‍ കാരാട്ട്, പി. രാധാകൃഷ്ണന്‍, വി. ജ്യോതിഷ്, വി.പി റജീന, എന്‍. നിധീഷ്, കെ. ഹരിദാസന്‍, പി.കെ മുബഷിര്‍, കെ.കെ ജനാര്‍ദനന്‍, പി. ജയരാജന്‍, എം. മൊയ്തീന്‍, ഖാലിദ് മഞ്ചേരി, വി. അജിത്കുമാര്‍, ഇ. അബ്ദു തുടങ്ങിയവരാണ് വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചത്.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എന്‍. ശ്രീപ്രകാശ് ഇന്നലെ രാവിലെ ഒലിപ്പുഴ തൃപ്പാപ്പട വിഷ്ണു ക്ഷേത്ര ദര്‍ശനത്തിനു ശേഷമാണ് പ്രചാരണം തുടങ്ങിയത്. മേലാറ്റൂര്‍ വ്യാപാരഭവനില്‍ നല്‍കിയ സ്വീകരണം, എടയാറ്റൂരിലും മണ്ണാര്‍ മലയിലും നടന്ന കുടുംബയോഗങ്ങള്‍, മഖാംപടി, പൂന്താനം, അക്കപ്പറമ്പ് കീഴാറ്റൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തി. ഇന്നു മലപ്പുറം, മങ്കട മണ്ഡലങ്ങളിലാണ് പര്യടനം.
























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago