കൊടുംവളവുകളും റോഡിന്റെ വീതികുറവും അപകടം സൃഷ്ടിക്കുന്നു
പേരാമ്പ്ര: മുളിയങ്ങല്‍-കൂരാച്ചുണ്ട് റോഡ് നവീകരിച്ചു വാഹനങ്ങളുടെ സുഗമമായ സര്‍വിസിനു സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാവുന്നു. 12 വര്‍ഷം മുന്‍പു നവീകരിച്ച ഈ റോഡിന്റെ അവസ്ഥ ഏറെ ദയനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞു വെള്ളം കെട്ടിനിന്നു റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
നൊച്ചാട്, കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലൂടെ കടന്നുപോവകുന്ന റോഡില്‍ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. കൊടുംവളവും കുത്തനെയുള്ള കയറ്റവും മൂലം ദിവസവും റോഡില്‍ നിരവധി അപകടങ്ങളാണുണ്ടാകുന്നത്. മുളിയങ്ങല്‍ മുതല്‍ കായണ്ണവരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 14 വളവുകളാണുള്ളത്. റോഡ് ഇരുഭാഗത്തും സൈഡ് ഇടിഞ്ഞതോടെ വീതിയും നന്നേ കുറവാണ്. എതിര്‍ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കു വഴികൊടുക്കാന്‍ സൗകര്യമുള്ള സ്ഥലം നോക്കി പിന്നോട്ടെടുക്കേണ്ട അവസ്ഥയാണു നിലവിലുള്ളത്.
കൂരാച്ചുണ്ടിലേക്ക് മൂന്ന് ബസും ബാലുശ്ശേരി, കരികണ്ടന്‍പാറ റൂട്ടില്‍ എട്ടോളം ബസുകളും സര്‍വിസ് നടത്തുന്നുണ്ട്. വര്‍ഷങ്ങളായി ജീപ്പ് സര്‍വിസ് തുടര്‍ന്നുവരുന്ന പ്രധാന റോഡാണിത്. കായണ്ണ ഗവ.
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്താന്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇവിടെ ഏറെ ദുരിതമാണനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."