HOME
DETAILS
MAL
ഒന്‍പത് വയസുകാരന് ചികിത്സാ സഹായം തേടുന്നു
backup
March 27 2017 | 22:03 PM
കുറ്റ്യാടി: അപൂര്‍വ രോഗത്തിനിരയായ ഒന്‍പത് വയസുകാരന് ചികിത്സാ സഹായം തേടുന്നു. കാവിലുംപാറ പഞ്ചായത്തിലെ 13ാ-ംവാര്ഡിലെ മൊയിലോത്തറ വണ്ണത്താംകണ്ടി സന്തോഷിന്റെ മകന് സാരംഗ് ആണ് അപൂര്‍വരോഗം പിടിപെട്ട് ദീര്‍ഘ കാലമായിചികിത്സയിലുള്ളത്.
ചികിത്സക്ക് ആവശ്യമായിവരുന്ന ഭാരിച്ച സാമ്പത്തിക ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ്. സാരംഗിന്റെ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്താന്‍ നാട്ടുകാര്‍ ഒരു ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.പി സുധീഷ് (ചെയര്‍), ടി.കെ കൃഷ്ണന് (കണ്), കെ.ടി മോഹനന് (ട്രഷ) എന്നിവര്‍ ഭാരവാഹികളായ കമ്മിറ്റിയുടെ പേരില്‍ തൊട്ടില്‍പ്പാലം ഫെഡറല്‍ ബാങ്കില്‍ 117200100220078 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."