HOME
DETAILS

സംസ്ഥാനത്ത് ഇ-സിഗരറ്റ് നിരോധിക്കുമെന്ന് ആരോഗ്യമന്ത്രി

  
backup
July 01 2016 | 04:07 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87-%e0%b4%b8%e0%b4%bf%e0%b4%97%e0%b4%b0%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a8

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രോണിക് സിഗരറ്റ് (ഇ-സിഗരറ്റ്) നിരോധിക്കാന്‍ തീരുമാനം. അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണു നടപടി. ഇ-സിഗരറ്റിന്റെ ഉല്‍പ്പാദനം, വില്‍പ്പന, വിപണനം, പരസ്യം തുടങ്ങിയവ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍ദേശം നല്‍കി. യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇ-സിഗരറ്റ് വിപണി വ്യാപകമാവുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഞ്ചാവ്, ഹാഷിഷ്, തുടങ്ങിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ ഇ-സിഗരറ്റ് ഉപയോഗിച്ചുവരുന്നതായി സംസ്ഥാന ഡ്രഗ് എന്‍ഫോഴ്‌സസ് കണ്ടെത്തിയിരുന്നു. കുട്ടികളില്‍ ഇ-സിഗരറ്റ് ഉപയോഗം ക്രമേണ സാധാരണ സിഗരറ്റടക്കം പുകയില ഉല്‍പ്പന്നങ്ങളുടേയും മയക്കുമരുന്നിന്റേയും ഉപയോഗത്തിലേക്ക് എത്തിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇ-സിഗരറ്റ് അര്‍ബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു വ്യക്തമായത്. കാഴ്ചയില്‍ യഥാര്‍ഥ സിഗരറ്റിനെ പോലെ തോന്നിപ്പിക്കുന്ന ഇ-സിഗരറ്റ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ്. നിക്കോട്ടിനും കൃത്രിമരുചികള്‍ക്കുള്ള ചേരുവകളും സമന്വയിപ്പിച്ചുള്ള ദ്രവരൂപത്തിലുള്ള വസ്തുവാണ് ഇ-സിഗരറ്റില്‍ ഉപയോഗിക്കുന്നത്. ഇതു ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. 

സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ശീലം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. അംഗീകാരമില്ലാത്ത കൊറിയര്‍ സര്‍വീസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ് സംസ്ഥാനത്ത് ഇ -സിഗരറ്റ് എത്തുന്നത്. 2014-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇ-സിഗരറ്റിന്റെ ദൂഷ്യവശങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി എത്രയും വേഗം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago