എക്സൈസ് ഓഫിസ് ധര്‍ണ നടത്തി
പേരാമ്പ്ര: പൈതോത്ത് റോഡിലെ ജനവാസകേന്ദ്രത്തിലേക്ക് മദ്യഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര എക്സൈസ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആര്. ശശി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം രതി രാജീവ് അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പുതുക്കുടി അബ്ദുറഹ്മാന്, ബാബു തത്തക്കാടന്‍, എന്‍. ഹരിദാസ്, ടി.കെ ബാലഗോപാലന്, ഇ. കുഞ്ഞിരാമന്, സഫ മജീദ്, ടി.കെ മാധവന്, സമര സമിതി ഭാരവാഹികളായ ഗോപാലകൃഷ്ണന് തണ്ടോറപ്പാറ, വിജയലക്ഷ്മി, ആര്.കെ മുഹമ്മദ്, കെ.എം ശ്രീനിവാസന്, ഇ.പി മുഹമ്മദ് സംസാരിച്ചു.
പൈതോത്ത് റോഡിലെ സമരപ്പന്തലില്‍ നിന്നാരംഭിച്ച പ്രകടനത്തിന് യു.എം സതീശന്, ഇ.കെ കൃഷ്ണന്, പി.പി സിറാജ്, അനീഷ് കര്‍മ്മ, ബുഷറ മൊടോളി, ചാലില്‍ അബ്ദുറഹ്മാന്, അബു എടപ്പാറ, സി.സി മജീദ്, ടി.കെ ജാസിം, എം.കെ ഇബ്രാഹിം, നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."