HOME
DETAILS

തസ്വവ്വുഫിന്റെ വഴി

  
backup
May 29 2018 | 01:05 AM

ihsaan-thasavvuf-ramadan-special

'തസ്വവ്വുഫ് ' എന്ന സാങ്കേതിക സംജ്ഞക്ക് ഒറ്റവാക്കില്‍ നല്‍കാവുന്ന നിര്‍വചനം ഇഹ്‌സാന്‍ എന്നതാണ്. ഇഹ്‌സാന്‍ എന്താണെന്ന് ജിബ്‌രീല്‍ (അ) ചോദിച്ചപ്പോള്‍ തിരുനബി (സ) നല്‍കിയ മറുപടി ഇപ്രകാരമാണ്: 'അല്ലാഹുവിനെ കാണുന്നുണ്ടെന്ന ഭാവത്തില്‍ നീ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട് '
ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണ് ഇഹ്‌സാന്‍. ഇഹ്‌സാനിന്റെ മറ്റൊരു പേര് തന്നെയാണ് തസ്വവ്വുഫ്. ഈ സാങ്കേതിക സംജ്ഞ രൂപപ്പെട്ടത് ആദ്യ നൂറ്റാണ്ടുകള്‍ക്കു ശേഷമാണെന്നത് ശരിയാണ്. ഇസ്‌ലാമിലെ ഇതര സാങ്കേതിക സംജ്ഞകളും അങ്ങനെത്തന്നെയായിരുന്നു.
തസ്വവ്വുഫിന് വിവിധ പണ്ഡിതന്‍മാര്‍ വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. ആയിരം നിര്‍വചനങ്ങളുണ്ടെന്നാണ് ഇമാം സുഹ്‌റവര്‍ദി (റ) 'അവാരിഫുല്‍ മആരിഫ് ' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞത്. അല്ലാഹു തൃപ്തിപ്പെടുന്ന കാര്യങ്ങള്‍ കൊണ്ട്, തൃപ്തിപ്പെടുന്ന രീതിയില്‍ അവനിലേക്ക് ആത്മാര്‍ഥമായി അടുക്കുകയെന്നതാണ് ഈ നിര്‍വചനങ്ങളുടെയെല്ലാം ആകെത്തുക.
തസ്വവ്വുഫ് എന്നാല്‍ ധാര്‍മികതയാണെന്നും അറിവനുസരിച്ച് പ്രവര്‍ത്തിക്കലാണെന്നുമൊക്കെ നിര്‍വചിച്ചവരുണ്ട്. ഇവിടെ അറിവെന്നാല്‍ നിസ്‌കാരം, നോമ്പ് പോലുള്ള കര്‍മാനുഷ്ഠാനങ്ങളെ കുറിച്ചുള്ള അറിവല്ല. പ്രത്യുത ദൃഢവിശ്വാസം, ഭരമേല്‍പിക്കല്‍, ഖേദിച്ചു മടങ്ങല്‍ തുടങ്ങിയ ആത്മീയതലങ്ങളെ കുറിച്ചുള്ള അറിവാണ്. അടിമയായി നിലകൊള്ളാനും ഉടമയുടെ വിധി വിലക്കുകള്‍ അംഗീകരിക്കാനും മനസിനെ പരിശീലിപ്പിക്കലാണ് തസ്വവ്വുഫെന്നാണ് മറ്റൊരു നിര്‍വചനം.
ഈ നിര്‍വചനങ്ങളെല്ലാം വലിയൊരു ആശയപ്രപഞ്ചത്തിലേക്കാണ് നമ്മെ നയിക്കുന്നത്. അതിനാല്‍ ഇതര വിജ്ഞാന ശാഖകളെ പോലെ കലാലയങ്ങളില്‍നിന്ന് പഠിച്ചെടുക്കാവുന്ന ഒന്നല്ല തസ്വവ്വുഫ്. അതൊരു സംസ്‌കാരവും ജീവിതരീതിയുമാണ്. മനസിന്റെ രോഗങ്ങള്‍ക്കുള്ള ചികിത്സയാണത്. പടിപടിയായി ദൈവസാമീപ്യം നേടിയെടുക്കാനുള്ള കൃത്യമായ മാര്‍ഗമാണത്. അതിനുള്ള വ്യവസ്ഥാപിത സംവിധാനങ്ങളാണ് സൂഫി സരണികള്‍.
തസ്വവ്വുഫിനെ അംഗീകരിക്കുകയും സൂഫി സരണികളെ നിരാകരിക്കുകയും ചെയ്യുന്നവരാണ് തങ്ങളെന്ന് ചിലര്‍ പറയാറുണ്ട്. രാഷ്ട്രീയ ഇസ്‌ലാമിന്റെ വക്താക്കളായ ചിലര്‍ ഇങ്ങനെ അവകാശപ്പെടുന്നവരാണ്. സൂഫി ത്വരീഖത്തുകളില്‍ അനിസ്‌ലാമികമായ അനവധി ആചാരങ്ങളുണ്ടെന്നാണ് അവര്‍ ആരോപിക്കാറുള്ളത്. യഥാര്‍ഥ ത്വരീഖത്തുകളില്‍ അനിസ്‌ലാമികമായ ഒന്നുമില്ലെന്നതാണ് വസ്തുത. കര്‍മശാസ്ത്രത്തിലെ നാല് മദ്ഹബുകളെ തള്ളിപ്പറയുന്നവര്‍ യഥാര്‍ഥത്തില്‍ കര്‍മശാസ്ത്രത്തെ തന്നെയാണ് തള്ളിപ്പറയുന്നത്. ഇപ്രകാരം സൂഫീ സരണികളെ അംഗീകരിക്കാത്തവര്‍ തസ്വവ്വുഫിനെ അംഗീകരിക്കാത്തവര്‍ തന്നെയാണ്.
'മനസിനെ സംസ്‌കരിച്ചവര്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു' എന്ന ഖുര്‍ആനിക വചനം തസ്വവ്വുഫിന്റെ പ്രാരംഭഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. അല്ലാഹുവിനെ നേരില്‍ കാണുന്നുവെന്നതുപോലെ ആരാധനയിലേര്‍പ്പെടാന്‍ കഴിയുന്ന അവസ്ഥയാണ് തസ്വവ്വുഫിന്റെ പാരമ്യം.'നമ്മുടെ കാര്യത്തില്‍ അത്യാധ്വാനം ചെയ്തവര്‍ക്ക് നമ്മുടെ വഴികളിലേക്ക് നാം മാര്‍ഗദര്‍ശനം നല്‍കും' എന്ന ഖുര്‍ആന്‍ വചനം ഇവ രണ്ടിനുമിടയിലുള്ള ഘട്ടങ്ങളെ സൂചിപ്പിക്കുന്നു.
സന്തുലിത സമീപനമാണ് സൂഫി സരണികളുടെ സുപ്രധാനമായൊരു സവിശേഷത. ഏതുകാര്യത്തിലും തീവ്രതയെ പൂര്‍ണമായി നിരാകരിക്കുന്നവരാണ് സൂഫികള്‍. അതിനാല്‍ മുസ്‌ലിം സമുദായത്തിനകത്തെ തീവ്രചിന്തകള്‍ക്ക് തടയിടുന്നതില്‍ സൂഫി പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

(പ്രമുഖ സിറിയന്‍ സൂഫി പണ്ഡിതനായ ലേഖകന്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരേയും സിറിയയിലെ സ്വേഛാധിപത്യ ഭരണകൂടത്തിനെതിരേയും സ്വീകരിച്ച ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനാണ്. ഇപ്പോള്‍ മൊറോക്കോയില്‍ പ്രവാസ ജീവിതം നയിക്കുന്നു. Refuting ISIS: A Rebuttal of its Religious and Ideological Foundations പ്രധാന രചനയാണ്)
മൊഴിമാറ്റം: ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago