HOME
DETAILS
MAL
വാഹനാപകടം: നെഫ്റ്റ് അനുവദിക്കാന്‍ ഹരജി
backup
March 27 2017 | 23:03 PM
കൊച്ചി: വാഹനാപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുകയ്ക്ക് ചെക്ക് നല്‍കുന്നതൊഴിവാക്കി ബാങ്ക് വഴിയുള്ള ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) അനുവദിക്കാന്‍ ചട്ടഭേദഗതി വേണമെന്ന ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.
കൊച്ചിയിലെ ഐ.സി.ഐ.സി.ഐ ലംബാര്‍ഡ് ജി.ഐ.സി ലിമിറ്റഡ് നല്കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍, ലോ സെക്രട്ടറി തുടങ്ങിയവരെ എതിര് കക്ഷികളാക്കിയിട്ടുണ്ട്.
നെഫ്റ്റ്, റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്.ടി.ജി.എസ്) എന്നിവ മുഖേന പണം നല്കാന് അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വാഹനാപകട നഷ്ടപരിഹാരത്തുക ചെക്ക് വഴി നല്കുമ്പോഴുണ്ടാകുന്ന സമയനഷ്ടവും സര്‍വിസ് ചാര്‍ജും ഒഴിവാക്കാന്‍ നെഫ്റ്റിലൂടെ കഴിയുമെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."