വാദങ്ങളും വിവാദങ്ങളുമില്ലാത്ത ബജറ്റ്
കോഴിക്കോട്: വാദപ്രതിവാദങ്ങളോ ഏറെ വിയോജിപ്പുകളോ ഇല്ലാതെ നടന്ന ബജറ്റ് ചര്‍ച്ചയില്‍ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും വിവിധ കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
കക്ഷിവ്യത്യാസമില്ലാതെ ബജറ്റിനെ എല്ലാവരും പിന്തുണച്ചു. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ജാഗ്രതവേണമെന്ന് അംഗങ്ങളെല്ലാം ആവശ്യപ്പെട്ടു.
മലയോര മേഖലയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നുള്ള പരാതി ചിലര്‍ ഉന്നയിച്ചു.
വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കാര്യമാത്ര പ്രസക്തമായ പദ്ധതികള്‍ ബജറ്റില്‍ ഇല്ലാതെപോയെന്ന് വനിതാ അംഗങ്ങള്‍ പരാതിപ്പെട്ടു. അരിപ്പാറ വെള്ളച്ചാട്ടത്തില്‍ അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവിടെ സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യം ഉയര്‍ന്നു.
ജില്ലയിലൂടെ കടന്നു പോകുന്ന നിര്‍ദിഷ്ട തലശേരി മൈസൂര്‍ റെയില്‍വേ പാതയുടെ വിഷയം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജില്ലാ പഞ്ചായത്ത് താല്‍പര്യം കാട്ടണമെന്ന് അഹമദ് പുന്നക്കല്‍ ആവശ്യപ്പെട്ടു.
വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് നജീബ് കാന്തപുരം, വി.കെ ശൈലജ, പി.കെ രാജന്‍, എം.എ ഗഫൂര്‍, കെ.ടി ശ്രീധരന്‍, എ.കെ ബാലന്‍, ശറഫുന്നിസ, സുജാത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."