ഹൂതികള്‍ മുന്നൂറിലധികം പള്ളികള്‍ തകര്‍ത്തതായി യമന്‍ പണ്ഡിതര്‍
സന്‍ആ: യമനില്‍ ഔദ്യോഗിക സര്‍ക്കാരിനെതിരേ ഇറാന്‍ പിന്തുണയോടെ പോരാടുന്ന ഹൂതി വിമതര്‍ മുന്നൂറിലധികം പള്ളികള്‍ തകര്‍ത്തതായി യമന്‍ പണ്ഡിതര്‍. മാര്‍ച്ച് 17 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെ മആരിബ് മേഖലയിലെ സ്വര്‍വാഹില്‍ കൗഫല്‍ മസ്ജിദിനു നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ 26 യമന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
പള്ളികളിലെ ആക്രമണങ്ങളില്‍ 600 ലധികം പേരെ ഹൂതികള്‍ വധിച്ചതായും യമനി പണ്ഡിതന്മാര്‍ കുറ്റപ്പെടുത്തി. കരാര്‍ പാലിക്കാത്ത വിഭാഗമാണ് അവരെന്ന് അല്‍റഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശൈഖ് അബ്ദുല്‍ വഹാബ് അല്‍ഹുമൈഖാനി കുറ്റപ്പെടുത്തി.
സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനില്‍ നടത്തുന്ന സൈനിക ഇടപെടല്‍ രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ 85 ശതമാനം ഭൂമിയും ഹൂതി, അലി സാലിഹ് പക്ഷക്കാരായ വിഘടനവാദികളില്‍ നിന്ന് തിരിച്ചുപിടിച്ചതായി സഖ്യസേന അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."