കിഴതടിയൂര്‍ മണ്ണ്- വെള്ളം പരിശോധന ലാബ് ഉദ്ഘാടനം ഇന്ന്
പാലാ : കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ 83-ാം പിറന്നാളിന്റെ ഭാഗമായി കീഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടക്കും.
മണ്ണ്- വെള്ളം പരിശോധന ലാബ്, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ ഉദ്ഘാടനം സഹകരണ വകുപ്പ്മന്ത്രി എ.സി മെയ്തീന്‍ ഇന്ന് (ജൂലൈ ഒന്ന്) വൈകുന്നേരം അഞ്ചു മണിയ്ക്ക് നിര്‍വ്വഹിയ്ക്കും.
ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പന്‍ അദ്ധ്യക്ഷത വഹിയ്ക്കും. രാമപുരം മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം മുന്‍ എം.എല്‍.എയും റബ്‌കോ ഡയറക്ടറുമായ വി. എന്‍. വാസവന്‍ നിര്‍വ്വഹിയ്ക്കും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി ആദരിയ്ക്കും. തുടര്‍ന്ന് പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബത്തിന് ഭവനദാനം, ബാങ്ക് ജീവനക്കാരുടെ കുട്ടികള്‍ക്ക് ഉപരിപഠന സഹായം, വിദേശ തൊഴില്‍ നേടാനുളള വായ്പ സഹായം, വിവിധ മേഖലകളില്‍ വൈദധ്യം തെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങിയവ നടക്കും.
സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം. ബിനോയി കുമാര്‍, ഓഡിറ്റ് ജോയിന്റ് രജിസ്ട്രാര്‍, കെ. വി. തോമസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുക്കും.
സഹകരണ സംഘം വൈസ് പ്രസിഡന്റ് എം.എസ് ശശിധരന്‍ നായര്‍ സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ആര്‍.എസ് മണി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."