പാചകവാതക സിലിണ്ടര്‍ കടത്ത്കൂലി കൂട്ടി
നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കടത്ത്കൂലി ഈടാക്കാവുന്നതാണെന്നും യാതൊരു വിധ അമിത ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്നും കലക്ടര്‍ അറിയിച്ചു
കാസര്‍കോട്: ജില്ലയില്‍ പാചകവാതക സിലിണ്ടറുകള്‍ എത്തിക്കാനുള്ള കടത്തുകൂലി വര്‍ധിപ്പിച്ചു. പാചകവാതക ഏജന്‍സികളില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കു നിലവിലുള്ള സൗജന്യം ലഭിക്കും. അഞ്ച് മുതല്‍ 10 കിലോമീറ്റര്‍ വരെയുളള ഉപഭോക്താക്കള്‍ നിലവില്‍ നല്‍കിവരുന്ന 15 രൂപ നിരക്കില്‍ നിന്ന് 20 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 10 മുതല്‍ 15 കിലോമീറ്റര്‍ വരെയുള്ളവര്‍ക്ക് 20 രൂപയില്‍ നിന്ന് 25 രൂപയായും 15 കിലോമീറ്ററിനു മുകളിലുള്ള ഉപഭോക്താക്കളില്‍ നിന്ന് 25 രൂപ കൂടാതെ തുടര്‍ന്നു വരുന്ന ഓരോ കിലോമീറ്ററിനും രണ്ടു രൂപ നിരക്കില്‍ പരമാവധി 50 രൂപ വരെ കടത്തുകൂലിയായി ഈടാക്കുന്നതാണ്.
പാചകവാതക ഏജന്‍സികള്‍ക്കു സിലിണ്ടറിന്റെ വിലയ്ക്കു പുറമെ ബില്ലിങ് പോയിന്റില്‍ നിന്നു നിശ്ചയിച്ചിട്ടുളള നിരക്കില്‍ കടത്ത്കൂലി ഈടാക്കാവുന്നതാണെന്നും യാതൊരു വിധ അമിത ചാര്‍ജുകളും ഈടാക്കാന്‍ പാടില്ലെന്നും കലക്ടര്‍ കെ ജീവന് ബാബു അറിയിച്ചു.
ഉപഭോക്താക്കള്‍ക്കു യാതൊരു പരാതിക്കും ഇടവരുത്താതെ സിലിണ്ടറുകള്‍ യഥാസമയം പുതുക്കി നിശ്ചയിച്ച് നല്‍കണമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."