നോമ്പ്; സഹനത്തിന്റെയും പരിത്യാഗത്തിന്റെയും പ്രതീകം
നോമ്പ് സഹനത്തിന്റെയും പരിത്യാഗത്തിന്റെയും പ്രതീകമാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയേയും നേരിടാന്‍ നോമ്പ് എടുക്കുന്നതിലൂടെ സാധിക്കും. പ്രതിസന്ധികളെ മറികടക്കാനുള്ള കരുത്താണ് നോമ്പ് നല്‍കുന്നത്. വലിയ ശക്തിയും എന്തിനെയും നേരിടാനുള്ള പ്രാപ്തിയും ലഭിക്കും. ക്ഷമ, സഹനം, സ്നേഹം, നല്ല ബന്ധങ്ങള്‍ എന്നിവ നോമ്പുലൂടെ ലഭിക്കും. നോമ്പ് അവസാനിച്ചാല്‍ കുറച്ച് നാള് വിഷമമാണ്. നോമ്പ് തുടര്ന്നുകോണ്ടുപോകാന് സാധിക്കാത്തതില്‍. 2008 മുതല്‍ ഞാന്‍ തുര്‍ച്ചയായി നോമ്പ് എടുക്കുന്നുണ്ട്. മുസ്ലിം വിഭാഗത്തില്‍പെട്ടവരാണ് എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും. എന്റെ പ്രവര്‍ത്തനമേഖലയില്‍ എന്നും ഇവര്‍ക്കൊപ്പമാണ് നടക്കാറ്. അദ്യഘട്ടത്തിലൊക്കെ ഉച്ചസമയത്ത് ഞാന്‍ ഭക്ഷണം കഴിക്കുന്നതിന് വീട്ടില്‍ പോകുമ്പോള്‍ ഇവര്‍ പാര്‍ട്ടി ഓഫിസില്‍ തന്നെകാണും. പിന്നീട് നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസിലായതോടെ ഇവര്‍ക്കൊപ്പം പങ്കുചേരാന്‍ തുടങ്ങി.
നോമ്പ് എടുക്കുന്നതിലൂടെ വിശപ്പ് എന്താണെന്ന് നമുക്ക് അറിയാന്‍ സാധിക്കും. പട്ടിണികിടക്കുന്നവരുടെ ബുദ്ധിമുട്ട് നമ്മള് മനസിലാക്കാറില്ല. രാജ്യത്ത് ഒരു നേരംപോലും ഭക്ഷണം കഴിക്കാന്‍ വഴിയില്ലാതെ പതിനായിരക്കണക്കിന് അളുകളുണ്ട്. അവര്‍ 365 ദിവസവും പട്ടിണിയിലാണ്. എന്നാല്‍ നമ്മള്‍ക്ക് എന്നും ഭക്ഷണമുണ്ട്. അതുകൊണ്ട് തന്നെ വിശപ്പ് എന്തെന്നറിയാന്‍ നമുക്ക് വര്‍ഷത്തില്‍ കിട്ടുന്ന അവസരമാണ് നോമ്പുകാലം.
നാം സര്‍വ സുഖങ്ങളോടുകൂടി ജീവിക്കുമ്പോള്‍ നമുക്ക് ചുറ്റും ജീവിക്കുന്ന ഒരു നേരത്തെ അന്നത്തിനുപോലും വകയില്ലാത്തവരോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് നോമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."