മുസ്തഫ ഹുദവിയുടെ റമദാന്‍ പ്രഭാഷണം നാളെമുതല്‍
കണ്ണൂര്‍: സുന്നി യുവജനസംഘം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമുഖ പ്രഭാഷകന്‍ മുസ്തഫ ഹുദവി ആക്കോടിന്റെ അഞ്ചുദിന റമദാന്‍ പ്രഭാഷണം നാളെ മുതല്‍ ജൂണ്‍ മൂന്നുവരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടക്കും. ദിവസവും രാവിലെ 8.30 മുതല്‍ ഉച്ചവരെ നടക്കുന്ന പ്രഭാഷണ വേദിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ആധുനിക സംവിധാനത്തില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ 5000 പേര്‍ക്കു പരിപാടി വീക്ഷിക്കാന്‍ ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. നാളെ ഇബ്രിഹിമിബ്‌നു അദ്ഹം (റ) പട്ടുമെത്തയില്‍ നിന്നു പരിത്യാഗത്തിലേക്ക്, മറ്റന്നാള്‍ ആസിഫ: നിരാശയല്ല നിദാനമാണ്, ജൂണ്‍ ഒന്നിനു വത്തക്ക: മൗനവും മാനവും, രണ്ടിനു മുത്ത് നബിയുടെ മാണിക്യ മലര്‍, മൂന്നിനു നിറയുന്ന കണ്ണുകള്‍, നിനക്കാത്ത സൗഭാഗ്യങ്ങള്‍ എന്നീ വിഷയങ്ങളിലാണു പ്രഭാഷണം.
നാളെ രാവിലെ 8.30ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികള്‍ യഥാക്രമം പി.പി ഉമര്‍ മുസ്‌ലിയാര്‍, അസ്‌ലം തങ്ങള്‍ അല്‍മശ്ഹൂര്‍, അബ്ദുറഹ്മാന്‍ കല്ലായി, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ പ്രമുഖ പണ്ഡിതര്‍, രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്നു സംഘാടകരായ ഇബ്രാഹിം ബാഖവി പൊന്ന്യം, എ.കെ അബ്ദുല്‍ ബാഖി, ഉസ്മാന്‍ ഹാജി വേങ്ങാട്, ഷൗക്കത്തലി മട്ടന്നൂര്‍, നജീബ് മുട്ടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."