HOME
DETAILS
MAL
പഴയങ്ങാടിയില്‍ മേല്‍പ്പാല നിര്‍മാണത്തിനിടെ റെയില്‍വേ പാളത്തിന്റെ അരിക് ഇടിഞ്ഞു
backup
July 01 2016 | 05:07 AM
പഴയങ്ങാടി: പഴയങ്ങാടി താവം റെയില്‍വേ പാളത്തിനു സമീപം മേല്‍പാല നിര്‍മാണ പ്രവര്‍ത്തനത്തിനിടെ പാളത്തിന്റെ അരിക് ഇടിഞ്ഞു താണു. ഇന്നലെ ഉച്ചയ്ക്ക് 2.50ന് നാഗര്‍കോവിലില്‍ നിന്നും മംഗളൂരിവിലേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസ് കടന്നുപോയ ഉടനെയാണ് റെയില്‍വേ പാളത്തിന് സമീപം മണ്ണിടിഞ്ഞത്. പാളത്തില്‍ നിന്നും മൂന്നടി ദൂരത്താണ് മണ്ണിടിഞ്ഞത്. പത്ത് ദിവസത്തിനകം അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. റെയില്‍വേ പാളത്തിന് സമീപത്തെ അശാസ്ത്രീയ നിര്‍മാണമാണ് മണ്ണിടിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മംഗളൂരു വഴി പോകുന്ന ട്രെയിനുകള്‍ വേഗത കുറച്ച് സര്‍വിസ് നടത്താന്‍ റെയില്‍വേ നിര്‍ദേശം നല്കി. 4
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."