സന്തോഷ്കുമാര്‍ വധം: അന്വേഷണം പൂര്‍ത്തിയായി
തലശ്ശേരി: ബി.ജെ.പി പ്രവര്ത്തകന് ധര്‍മ്മടം അണ്ടലൂര്‍ മുല്ലപ്രംകാവിന് സമീപം ചോമന്റവിടെ സന്തോഷ്കുമാറി(49)നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. തുടര്‍ നടപടികള്‍ക്കായി കേസ് ഡയറി അന്വേഷണ സംഘം തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന് കൈമാറി. പാനൂര്‍ സി.ഐ കെ.എസ് ഷാജിയും സംഘവുമാണ് കേസന്വേഷണം നടത്തിയിരുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ പ്രതികളായ റിജേഷ്, അജേഷ് എന്നിവര്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അടുത്തിടെ ജാമ്യം നല്‍കിയിരുന്നു. മറ്റ് പ്രതികള്‍ റിമാന്‍ഡിലാണ്. ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളജിന് മുന്നില്‍ വച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് പ്രതികാരമായാണ് സന്തോഷ്കുമാറിനെ കൊന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇനി തലശ്ശേരി സി.ഐയാണ് നിര്‍വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."