സഊദിയില്‍ രേഖകളില്ലാത്ത 11 ലക്ഷം വിദേശ തൊഴിലാളികള്‍ പിടിയില്‍
ജിദ്ദ : നിയമലംഘകരില്ലാത്ത രാജ്യം' എന്ന ശീര്‍ഘകത്തില്‍ സഊദി ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ച കാമ്പയിന്റെ ഭാഗമായി സുരക്ഷാവിഭാഗങ്ങള്‍ രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡ് ഊര്‍ജിതമായി തുടരുന്നു.
2017 നവംബര്‍ 15 മുതല്‍ ഈ മാസം 24 വരെ നീണ്ട കാലയളവില്‍ വിവിധ പ്രവിശ്യകളിലായി നടത്തിയ പഴുതടച്ച പരിശോധനകളില്‍ 11,61,293 നിയമലംഘകരാണ് പിടിയിലായത്. ഇവരില്‍ 859,186 പേര്‍ ഇഖാമ നിയമലംഘകരും 207,189 വിദേശികള്‍ തൊഴില്‍ നിയമലംഘകരുമാണ്. അതിര്‍ത്തി സുരക്ഷാനിയമം ലംഘിച്ചതിന് 94,918 പേരും അറസ്റ്റിലായി.
രാജ്യാതിര്‍ത്തി ഭേദിച്ച് കടന്നുകയറാന്‍ ശ്രമിച്ച 16,997 പേരില്‍ 56 ശതമാനം യെമനികളും 41 ശതമാനം ഏതോപ്യന്‍ വംശജരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. അനധികൃത മാര്‍ഗത്തിലൂടെ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് ശ്രമിച്ച 753 പേരെയും സുരക്ഷാവിഭാഗം പിടിയിലായിട്ടുണ്ട്. ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമലംഘകര്‍ക്ക് താമസ, ഗതാഗത സൗകര്യം ലഭ്യമാക്കിയതിന് 2094 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."