HOME
DETAILS
MAL
കറുത്ത വര്‍ഗക്കാരനെ വധിച്ച യു.എസ് മുന്‍ സൈനികന് തീവ്രവാദക്കുറ്റം
backup
March 28 2017 | 03:03 AM
വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനെ വധിച്ച യു.എസ് മുന്‍ സൈനികന് മേല്‍ കൊലക്കുറ്റം ചുമത്തി. തീവ്രവാദ നിയമപ്രകാരമുള്ള കൊലക്കുറ്റമാണ് ചുമത്തിയത്. സംഭവം വര്‍ണവിവേചനത്തിന്റെ ഭാഗമായതിനാലാണ് ഇത്തരത്തില്‍ നടപടിയെടുത്തത്.
ജെയിംസ് ജാക്സണ്(28) ആണ് നടപടിക്കിരയായത്. 66 കാരനായ കറുത്ത വര്‍ഗക്കാരനായ തിമോത്തി കോഫ്മാനെ കുത്തിക്കൊലപ്പെടുത്തുയായിരുന്നു. മാര്‍ച്ച് 20നാണ് സംഭവം.
2009 മുതല്‍ 2012 വരെ യു.എസ് സൈനികനായിരുന്നു ജെയിംസ്.
പുനര്‍നിര്‍മാണത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനിടെയാണ് തിമോത്തി കൊല്ലപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."