റഷ്യന്‍ ബന്ധം: ട്രംപിന്റെ ജാമാതാവിനെ ചോദ്യം ചെയ്യും
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന് ഒഴിയാബാധയായി റഷ്യന്‍ ബന്ധ ആരോപണം. റഷ്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡ്രംപിന്റെ ജാമാതാവും മുഖ്യ ഉപദേശകരില്‍ ഒരാളുമായ ജാരേദ് കുഷ്നറിനെ ചോദ്യം ചെയ്യും. സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയാണ് ജാരേദിനെ ചോദ്യം ചെയ്യുന്നത്.
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ബിസിനസുകാരനാണ് 35 കാരനായ ജാരേദ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ പ്രചാരണപരിപാടികളുടെ പ്രധാന ചുമതല വഹിച്ചവരില്‍ പ്രധാനിയാണ് ജാരേദ്. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം വന്‍വിവാദമായിരുന്നു.
റഷ്യന്‍ ബന്ധമുണ്ടെന്ന ആരോപണത്തെതുടര്ന്ന ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്ളിന്‍ നേരത്തെ രാജിവച്ചിരുന്നു. ഫ്ളിന്‍ റഷ്യക്ക് രഹസ്യം ചോര്‍ത്തിയെന്നായിരുന്നു ആരോപണം.
റഷ്യയുമായി ട്രംപിന്റെ പ്രചാരണ സംഘത്തിനു ബന്ധമൊന്നുമില്ലെന്നാണു ട്രംപിന്റെ വക്താക്കള്‍ ആവര്‍ത്തിച്ചുപോന്നത്.
എന്നാല്‍ നേരത്തേ, യുഎസ് അന്വേഷണ ഏജന്‍സികള്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടിരുന്നു. ഡമോക്രാറ്റ് പാര്‍ട്ടിയുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തതിനു പിന്നിലെ റഷ്യന്‍ കരങ്ങളെക്കുറിച്ചാണ് അന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയത്. ഹിലരി ക്ലിന്റന്റെ പരാജയത്തിനു പിന്നിലും റഷ്യന്‍ കരങ്ങളാണെന്നാണ് വിലയിരുത്തല്‍.
റ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."