HOME
DETAILS

നാഗ്പൂരിലേക്കുള്ള ക്ഷണം സ്വീകരിച്ച പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി ആര്‍.എസ്.എസ്

  
backup
May 29 2018 | 12:05 PM

rss-hails-pranabs-greatness-for-accepting-its-nagpur-event-invite

ന്യൂഡല്‍ഹി: നാഗ്പൂരില്‍ തങ്ങളുടെ പരിപാടിയില്‍ സംബന്ധിക്കാമെന്ന് ഏറ്റ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി ആര്‍.എസ്.എസ്.

ജൂണ്‍ ഏഴിന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തു നടന്നുവരുന്ന സംഘ് ശിക്ഷാ വര്‍ഗ് എന്ന ക്യാംപിന്റെ സമാപന സമ്മേളനത്തിലെ മുഖ്യാതിധിയായാണ് പ്രണബിനെ ക്ഷണിച്ചിരിക്കുന്നത്.

''സംഘിനെ അറിയുന്നവര്‍ക്ക് ഇതൊരു സര്‍പ്രൈസ് അല്ല. കാരണം, സമൂഹത്തിലെ ഉന്നതരെ ആര്‍.എസ്.എസ് എപ്പോഴും പരിപാടികളില്‍ ക്ഷണിച്ചിട്ടുണ്ട്. ഇപ്രാവശ്യം ഞങ്ങള്‍ പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ മഹത്വം കാരണം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു''- ആര്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


20 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാംപ് അടുത്തമാസം ഏഴിനാണ് സമാപിക്കുക. ആര്‍.എസ്.എസ്സിന്റെ സവിശേഷമായ രണ്ട് പ്രാഥമിക പരിശീലനങ്ങള്‍ ലഭിച്ചവര്‍ക്കുള്ളതാണ് മൂന്നാമത്തെ പരിശീലനകളരിയായ സംഘ് ശിക്ഷാ വര്‍ഗ് എന്ന പേരിലറിയപ്പെടുന്ന ക്യാംപ് നടത്തുന്നത്.

45 വയസ്സിനു താഴെയുള്ള 709 മുഴുസമയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കായി വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ആര്‍.എസ്.എസ്സിന്റെ മുഴസമയ പ്രവര്‍ത്തകരായ പ്രചാരകരായി നിയമിക്കുന്നത് സംഘ് ശിക്ഷാ വര്‍ഗ് പരിശീലനം കൂടി പൂര്‍ത്തിയാക്കിയവരെയാണ്. ഇപ്പോള്‍ നടന്നുവരുന്ന പരിശീലന ക്യാംപിനെ കഴിഞ്ഞദിവസം കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിസംബോധന ചെയ്തിരുന്നു.

ഇന്ദിരാഗാന്ധിയുടെ വലംകൈയായിയിരുന്ന പ്രണബ് 2012 മുതല്‍ 2017വരെ രാഷ്ട്രപതിയായിരുന്നു. 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ അന്നു മുതല്‍ രാഷ്ട്രപതി പദവിക്കായി രാജിവെക്കുന്നതുവരെ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകളും ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷപദവിയും കൈകാര്യം ചെയ്ത അദ്ദേഹം, കോണ്‍ഗ്രസ്സിന്റെ ഉന്നത നയരരൂപീകരണ സംഘത്തിലെ പ്രധാനിയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  25 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  33 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago