HOME
DETAILS
MAL
എസ്. രാജേന്ദ്രന് എം.എല്‍.എ ഭൂമാഫിയയുടെ ആളെന്ന് വി.എസ്
backup
March 28 2017 | 06:03 AM
തിരുവനന്തപുരം:സി.പി.എം എം.എല്‍.എ എസ്.രാജേന്ദ്രന് ഭൂമാഫിയുടെ ആളെന്ന് ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. തിരുവനന്തപുരത്ത് നടന്നപത്രസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കയ്യേറ്റങ്ങളുടെ ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടിയുണ്ടായിരുന്നു എന്നും വി.എസ് ആരോപിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത് അനധികൃതമായി നിര്‍മിച്ച 92 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി.ടാറ്റ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഭരണകാലത്ത് കയ്യേറ്റം വീണ്ടും വ്യാപകമായി. തന്റെ കാലത്തെ നടപടികള്‍ യു.ഡി.എഫ്. വന്നപ്പോള്‍ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."