കെ.ജി. സുബ്രഹ്മണ്യന് 'ആര്‍ട്ടീരിയ'യുടെ ആദരം
തിരുവനന്തപുരം: അന്തരിച്ച വിഖ്യാത ചിത്രകാരന്‍ പ്രൊഫ. കെ.ജി. സുബ്രഹ്മണ്യന് തലസ്ഥാനത്തെ കലാകൂട്ടായ്മയുടെ ആദരം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ ഉദ്ഘാടനം ചെയ്തു.
നഗരമതിലുകളെ ചിത്രാംഗിതമാക്കുന്ന ഡി.ടി.പി.സിയുടെ 'ആര്‍ട്ടീരിയ' പദ്ധതിയുടെ ഭാഗമായി ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിന്റെ മതിലില്‍ പുനരാവിഷ്‌കരിച്ച കെ.ജി. സുബ്രഹ്മണ്യന്റെ ചിത്രത്തിനുമുന്നിലായിരുന്നു നഗരത്തിലെ ചിത്രകാരന്‍മാര്‍ ഒത്തുചേര്‍ന്നത്.
പ്രത്യേക അനുമതിയോടെ പുനരാവിഷ്‌കരിച്ച കെ.ജി.എസിന്റെ ചിത്രം പൂര്‍ത്തിയായ ദിവസമാണ് അദ്ദേഹം അന്തരിച്ചത്. ചടങ്ങിനെത്തിയവര്‍അദ്ദേഹത്തോടുള്ള ആദരസൂചകമായി ചിത്രത്തിനുമുന്നില്‍ മെഴുകുതിരി വിളക്കുകള്‍ തെളിയിച്ചു. ലോകോത്തര കലാകാരനായ കെ.ജി. സുബ്രഹ്മണ്യന് തലസ്ഥാനത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരവാണ് 'ആര്‍ട്ടീരിയ'യുടെ ഭാഗമായി പൂര്‍ത്തിയാക്കിയ ചിത്രമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ചടങ്ങില്‍ ചിത്രകാരന്‍മാരായ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ആര്‍. നന്ദകുമാര്‍, ബി.ഡി. ദത്തന്‍, എന്‍.എന്‍. റിംസണ്‍, സജിതാശങ്കര്‍, ആര്‍ട്ടീരിയ ക്യൂറേറ്റര്‍ ഡോ. അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."