വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് മര്‍ദനം: കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ പിടിയില്‍
വെള്ളറട: വിദ്യാര്‍ഥിനികളെ ശല്യം ചെയ്തത് ചോദിക്കാനെത്തിയ ബന്ധുവിനെ മര്‍ദിച്ച ശേഷം മുങ്ങിയ കെ.എസ്.ആര്.ടി.സി ഡ്രൈവറെ പിടികൂടി.
എള്ളുവിള പ്ലാങ്കുളം കൈതോട്ടുകോണം വീട്ടില്‍ പൈലി രാജന് എന്ന് വിളിക്കുന്ന രാജന്(43) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്ലാംങ്കുളത്ത് വച്ചായിരുന്നു സംഭവം. ബന്ധുവായ പെണ്‍കുട്ടിയെ ശല്യം ചെയ്തതറിഞ്ഞ് ചോദിക്കാനെത്തിയ ചാവടി ബിനു ഭവനില്‍ പ്രേംകുമാറിനെ(32)യാണ് ഇയാള്‍ മര്‍ദിച്ചത്. പരുക്കേറ്റ പ്രേംകുമാര്‍ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളറട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഡ്രൈവറായ രാജന് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഗുണ്ടാരാജന്‍ എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികളെ പിന്തുടരുന്നതും ശല്യം ചെയ്യുന്നതും ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പൊലിസ് പറഞ്ഞു. പേടിച്ചിട്ട് പലരും പരാതിക്ക് മുതിരാറില്ല.
വെള്ളറട സി.ഐ.രവികുമാര്‍, വെള്ളറട എസ്.ഐ.ഷീബുകുമാറിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."