HOME
DETAILS
MAL
ലിനിയുടെ മക്കള്‍ക്ക് വൈറസ് ബാധയില്ല
backup
May 29 2018 | 19:05 PM
കോഴിക്കോട്: നിപാ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് വൈറസ് ബാധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യവകുപ്പ്. പനിയെ തുടര്‍ന്ന് ലിനിയുടെ രണ്ട് മക്കളെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവരുടെ രക്തസാംപിളുകള്‍ പരിശോധനക്കയച്ചപ്പോള്‍ ഫലം നെഗറ്റീവ് ആണ്. അസുഖം ഭേദമാകുന്നതുവരെ ഇവര്‍ ആശുപത്രിയില്‍ തുടരുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്.എല്‍ സരിത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."