HOME
DETAILS
MAL
ജിഷ വധക്കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന് പ്രതിഭാഗം
backup
March 28 2017 | 10:03 AM
കൊച്ചി: ജിഷ വധക്കേസിലെ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹരജി നല്‍കി. അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കണം. ഇപ്പോള്‍ പ്രതിയായ അമിറുള്‍ തന്നെയാണോ പ്രതിയെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിയ്ക്കും പരാതി നല്‍കും.
പ്രതിഭാഗം അഭിഭാഷകനായ അഡ്വ.ബി.എ.ആളൂരാണ് എറാണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജിഷ വധക്കേസ് അന്വേഷിച്ച പൊലിസ് സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."