HOME
DETAILS

പൊലിസിന് പ്രതികളുമായി അടുത്ത ബന്ധം: ചെന്നിത്തല

  
backup
May 29 2018 | 19:05 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%9f

തിരുവനന്തപുരം: കെവിന്‍ വധത്തിലെ ഡി.വൈ.എഫ്.ഐക്കാരായ പ്രതികളുമായി പൊലിസിന് അടുത്ത ബന്ധമാണുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നടപടികളില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്.ഐയുടെ ഫോണ്‍ കോളുകളടക്കം പരിശോനധയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെവിന്റെ നിഷ്ഠൂരമായ കൊലപാതകത്തില്‍ മുഖ്യപ്രതിസ്ഥാനത്ത് പൊലിസാണ്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തല്‍സ്ഥാനം രാജിവെയ്ക്കണം. സമാനതകളില്ലാത്ത ക്രൂരതയാണിത്. പരിഷ്‌കൃത കേരളം സംഭവത്തോടെ തലകുനിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസത്തെ പ്രതികരണം ബാലിശമായിരുന്നു. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന അരോചകമായ പെരുമാറ്റമാണ് മുഖ്യമന്ത്രിയില്‍നിന്നുണ്ടായത്. പൊലിസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ യാത്രമധ്യേ പിടികൂടാമായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ട കേരള പൊലിസ് ലജ്ജാകരമായ അവസ്ഥയിലേക്ക് തരംതാഴ്ന്നു. പൊലിസ് അതിക്രമം എല്ലാ സീമകളും ലംഘിച്ച് വര്‍ധിക്കുകയാണ്. ഒരു ഭാഗത്ത് അതിക്രമവും മറുഭാഗത്ത് ഉദാസീനതയും പൊലിസിന്റെ മുഖമുദ്രയായി. കഴിവുകെട്ട ഏറാന്‍മൂളികളെ ക്രമസമാധാന ചുമതല ഏല്‍പ്പിച്ചതിന്റെ പരിണിതഫലം കേരളം അനുഭവിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഉപദേശകനായ രമണ്‍ ശ്രീവാസ്തവ കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കിത്തുടങ്ങിയതോടെ ഡി.ജി.പി നോക്കുകുത്തിയായി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാക്കി തരംതാഴ്ത്തിയതോടെ പൊലിസിന്റെ പ്രവര്‍ത്തനം നിഷ്‌ക്രിയമായി. വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന്റെ പേരില്‍ റൂറല്‍ എസ്.പിക്കെതിരേ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷാസന്നാഹം എന്തിനാണ്? നിയണ്ടമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പ്രതികളോടൊപ്പമാണ്. പൊലിസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചകളെപ്പറ്റി സി.പി.എമ്മും എല്‍.ഡി.എഫും കൂടിയാലോചനകള്‍ നടത്താന്‍ തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago