മാപ്പിളപാട്ട് രചന സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന്
.
തിരുവനന്തപുരം: മാപ്പിളപ്പാട്ട് രചന, മാലപ്പാട് ആലാപനം, ചീനിമുട്ട് എന്നീ മൂന്ന് കലകള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മാപ്പിളകലാ അധ്യാപക അസോസിയേഷന്‍ എക്‌സിക്യൂട്ടീവും കോര്‍ഡിനേറ്ററുമായ ശിഹാബുദ്ദീന്‍ കീഴിശ്ശേരി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്‍കുമെന്ന് കേരള മാപ്പിളകലാ അക്കാഡമി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ആലിക്കുട്ടി പറഞ്ഞു.
വട്ടിയൂര്‍ക്കാവ് പോളി: അംഗീകാരം
പുന:സ്ഥാപിച്ചുകിട്ടാന്‍ നടപടിയെന്ന് മന്ത്രി
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിന്റെ അംഗീകാരം പുന:സ്ഥാപിച്ചു കിട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി മറയുകയായിരുന്നു മന്ത്രി. പോളിടെക്‌നിക്കിന് 2016-17 അധ്യയനവര്‍ഷത്തില്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതാണു പ്രശ്‌നത്തിനു കാരണം.
2015-16 അധ്യയന വര്‍ഷത്തില്‍ യഥാസമയം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും സാങ്കേതികപ്പിഴവ് ഉണ്ടാകുകയായിരുന്നു.
26 തസ്തികകള്‍ പോളിടെക്‌നിക്കില്‍ സൃഷ്ടിക്കുന്നതിന് ധനകാര്യവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ പോളിടെക്‌നിക്കിന് അംഗീകാരം നല്‍കണമെന്ന് കേന്ദ്ര മാനവശേഷിവകുപ്പ് മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."