തെരുവുവിളക്കുകള്‍ മിഴിയടച്ചു: വാളയാര്‍ ചെക്‌പോസ്റ്റ് ഇരുട്ടിലായി
വാളയാര്‍: പൊതുഖജനാവിലേക്കു പ്രതിവര്‍ഷം കോടികള്‍ വരുമാനം നല്‍കുന്ന അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ രാത്രി കൂരിരുട്ടില്‍. വിപത്തുകളുടെ കൂമ്പാരം തന്നെ അരങ്ങേറിയിട്ടും അധികൃതര്‍ കണ്ണടച്ചമട്ടില്‍ വാണിജ്യ നികുതി ചെക്‌പോസ്റ്റും പരിസരവും എല്ലാ സമയത്തും ഇരുട്ടറയാണ്. എ-ബി ബ്ലോക്കുകളിലേക്കുള്ള വഴി തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഇരുളടഞ്ഞ നിലയിലും പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരും ചരക്കുവാഹനങ്ങളുടെ ഡ്രൈവര്‍മാരും ഇരുട്ടില്‍ തിരിയേണ്ട ഗതികേടിലാണ് മൊബൈല്‍ ഫോണ്‍ വെട്ടമാണ് ഉദ്യോഗസ്ഥരുടെ ആശ്രയം. പ്രധാന കവാടത്തിലെയും ചെക്‌പോസ്റ്റിനു ചുറ്റിലെയും തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. എ-ബി ബ്ലോക്കിനു പിന്നിലുള്ള ഹൈമാസ്റ്റ് വിളക്കും മിഴിയടഞ്ഞ നോക്കുകുത്തിയാണ്. ഇവയില്‍ ചിലത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഒരാഴ്ചത്തെ ആയുസ്സു മാത്രമാണുണ്ടായത്. ഔട്ട് പോസ്റ്റും സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്ന ആര്‍.ടി.ഒ ചെക്‌പോസ്റ്റും എക്‌സൈസ് ചെക്‌പോസ്റ്റ് പരിസരവും ഇരുട്ടിലാണ്. ഔട്ട് ചെക് പോസ്റ്റിലെ പ്രധാന കവാടത്തിലെ വെളിച്ചക്കുറവ് പലപ്പോഴും അപകടത്തിനും വഴിയൊരുക്കും. മാസങ്ങള്‍ക്കു മുന്‍പ് വാണിജ്യ നികുതി വകുപ്പിലെ ജീവനക്കാരി വീണ് പരുക്കേറ്റിരുന്നു.
വകുപ്പ് മന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷവും ഇരുട്ടടഞ്ഞ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ ഇരുള്‍ വിഴുങ്ങിയ ദേശീയപാതയും അപകടങ്ങളുടെ അതിവേഗ പാതയാണ് കേരളത്തിലേക്കു എത്തുന്നവരെ സ്വാഗതം ചെയ്യുക കിലോമീറ്ററുകളോളം ഇരുള്‍ വഴിയൊരുക്കിയ ദേശീയപാതയാണ്. ആര്‍.ടി.ഒ ചെക്‌പോസ്റ്റിനപ്പുറം ഒരിടത്തും വഴിവിളക്കില്ല. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ നടന്ന അപകടങ്ങളില്‍ പകുതിയിലേറെയും നടന്നത് ഇരുളടഞ്ഞ ദേശീയ പാതയിലാണ്. ഇത്തരം അപകടങ്ങള്‍ പതിവാകുമ്പോഴും വിവിധ വകുപ്പുകള്‍ പരസ്പരം പഴിചാരുന്നതല്ലാതെ പരിഹാരമാര്‍ഗ്ഗങ്ങള്‍ കടലാസിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."