എറണാകുളം രാമേശ്വരം പൂനെ തിരുനെല്‍വേലി ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു
പാലക്കാട്: പുതുതായി ആരംഭിക്കുന്ന എറണാകുളം രാമേശ്വരം പൂനെ തിരുനെല്‍വേലി ട്രെയിനുകള്‍ക്ക് ടൗണ്‍സ്റ്റേഷനില്‍ സ്റ്റോപ് അനുവദിച്ചു. എപ്രില്‍ രണ്ടു മുതലാണ് ട്രെയിനുകള്‍ ഓടി തുടങ്ങുക. രാത്രി 8.5ന് എത്തുന്ന രാമേശ്വരം ട്രെയിനിനും തിങ്കളാഴ്ച്ച് വൈകീട്ട് 6.50ന് എത്തുന്ന ട്രെയിനിനും സ്വീകരണം നല്‍കുമെന്ന് കൗണ്‍സിലര്‍ വി. നടേശന് അറിയിച്ചു.
നിത്യേന വിവിധ ആവശ്യങ്ങള്‍ക്കായി പൊള്ളാച്ചി, മധുര, പഴനി, രാമേശ്വരം, ദിണ്ഡിക്കല്‍, എന്നിവിടങ്ങളിലേക്ക് പോയിവരുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഇത് ഏറെ സൗകര്യമാകും. എട്ടു വര്‍ഷത്തിന് ശേഷമാണ് പുതിയ രണ്ടു സര്‍വീസുകള്‍ തുടങ്ങുന്നത്.
ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, കൗണ്‍സിലര്‍ വി. നടേശന്, ശൈവ വെള്ളാള സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് മംഗലാംകുന്ന് പരമേശ്വരന്, ജനറല്‍ സെക്രട്ടറി ഗോപാലന്, എ.എന്‍. അനുരാഗ് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."