HOME
DETAILS

റാമോസിനെതിരേ നടപടിയുണ്ടാകില്ല; യുവേഫ

  
backup
May 29, 2018 | 8:23 PM

%e0%b4%b1%e0%b4%be%e0%b4%ae%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f

കീവ്: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ലോറിയസ് കാര്യസിനെ കൈകൊണ്ടിടിച്ചതിന് റാമോസിനെതിരേ നടപടിയുണ്ടാകില്ലെന്ന് യുവേഫ അറിയിച്ചു. കളി പുരോഗമിക്കുന്നതിനിടെ റഫറി കാണാതെയായിരുന്നു റാമോസിന്റെ ഫൗള്‍.
കളിക്കിടെ റഫറി കാണാത്ത ഫൗളുകള്‍ വിഡിയോ പരിശോധിച്ച് റഫറിമാര്‍ നടപടിയെടുക്കാറുണ്ട്. വളരെ മോശമായ രീതിയിലുള്ള ഫൗളുകള്‍ക്കാണ് ഇത്തരത്തില്‍ കളി കഴിഞ്ഞ ശേഷം വിഡിയോ പരിശോധിച്ച് നടപടിയെടുക്കാറുള്ളത്. സലാഹിനെ ഫൗള്‍ ചെയ്തതോടെയാണ് കീപ്പറെയും റാമോസ് ഫൗള്‍ ചെയ്‌തെന്ന ആരോപണം ഉയര്‍ന്നത്. വിഡിയോ പരിശോധിച്ച യുവേഫ ഇക്കാര്യത്തില്‍ നടപടിയൊന്നുമില്ലെന്ന് വ്യക്തമാക്കി. അതേസമയം സലാഹിനെ ഫൗള്‍ ചെയ്തതിന് ഇപ്പോഴും പ്രതിഷേധം അടങ്ങിയിട്ടില്ല.
റാമോസിനെതിരേ നടപടി
ആവശ്യപ്പെട്ട് മൂന്നര ലക്ഷം
പേര്‍ ഒപ്പിട്ട ഹരജി
ലണ്ടന്‍: റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മൂന്നര ലക്ഷം പേര്‍ ഒപ്പിട്ട ഹരജി ഫിഫക്കും യുവേഫക്കും സമര്‍പ്പിച്ചു. ചെയ്ഞ്ച്.ഓര്‍ഗ് എന്ന വെബ്‌സൈറ്റ് വഴിയാണ് ഒപ്പ് ശേഖരണം നടത്തിയത്. ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ മനപ്പൂര്‍വമാണ് റാമോസ് പരുക്കേല്‍പിച്ചത് എന്നാരോപിച്ചാണ് അധികൃതര്‍ക്ക് ഹരജി കൈമാറിയത്. റാമോസിന്റെ ഫൗളില്‍ ആദ്യ പകുതിയില്‍ തന്നെ താരം പരുക്കേറ്റതിനെ തുടര്‍ന്ന് പുറത്ത് പോയിരുന്നു. മത്സര ശേഷം റാമോസ് ട്വിറ്ററിലൂടെ സലാഹിനോട് മാപ്പു പറഞ്ഞിരുന്നെങ്കിലും കനത്ത പ്രതിഷേധമായിരുന്നു ഫുട്‌ബോള്‍ ലോകത്ത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലകൾക്കായുള്ള പഠനം നിരവധി; യാഥാർഥ്യമായത് ചിലത് മാത്രം

Kerala
  •  2 days ago
No Image

വഖ്ഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ ആവില്ല: ജമാഅത്ത് ഫെഡറേഷൻ

National
  •  2 days ago
No Image

സമരം വിജയിച്ചതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനല്ല, അത് യുവാക്കളുടെ നേട്ടമാണ്: കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

'യു.ഡി.എഫിന്റേത് സംഘ്പരിവാര്‍ സേവ' വഖ്ഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ് ; ബി.ജെ.പിക്കെതിരായ പോരാട്ടം പിണറായിയിൽ നിന്ന് പഠിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ മറുപടി

Kerala
  •  2 days ago
No Image

ഒന്നിലധികം നായ്ക്കളുള്ള വീടുകള്‍ക്ക് പ്രത്യേക ലൈസന്‍സ്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ അപേക്ഷ നല്‍കി രണ്ട് മണിക്കൂറില്‍ വൈദ്യുതി, കുടിവെള്ള, പാചകവാതക സേവനങ്ങള്‍ക്കുള്ള അനുമതി

uae
  •  2 days ago
No Image

സൗജന്യ റേഷന്‍ അടുത്തമാസം മുതല്‍; 73,024 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ്

latest
  •  2 days ago
No Image

തൃക്കാക്കരയില്‍ യുവാക്കള്‍ക്ക് കാറിലെത്തിയ സംഘത്തിന്റെ ക്രൂരമര്‍ദനം; മൂന്ന് പേര്‍ ആശുപത്രിയില്‍

Kerala
  •  2 days ago
No Image

പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ഒരാഴ്ചയ്ക്കിടെ സഊദിയില്‍ 15,000 നിയമ ലംഘകര്‍ പിടിയില്‍; നിയമലംഘകരെ സഹായിച്ചാൽ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ പിഴയും

Saudi-arabia
  •  2 days ago