ഇവര്‍ ചാംപ്യന്‍സ് ലീഗ് താരങ്ങള്‍
മാഡ്രിഡ്: ചാംപ്യന്‍സ്‌ലീഗിന്റെ 2017-18 സീസണിലെ താരങ്ങളെ തിരഞ്ഞെടുത്തു. ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡില്‍ നിന്നാണ് കൂടുതല്‍ പേര്‍ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വേഷന്‍ സംഘമാണ് താരങ്ങളെ തിരഞ്ഞെടുത്തത്. ഗോള്‍കീപ്പര്‍ മാര്‍: കിലിയര്‍ നവാസ് (റയല്‍ മാഡ്രിഡ്), അലിസണ്‍ (റോമ). പ്രതിരോധ നിര:ജോഷ്വാ കിമ്മിച്ച് (ബയേണ്‍ മ്യൂണിക്ക്), സെര്‍ജിയോ റാമോസ് (റയല്‍ മാഡ്രിഡ്), മാര്‍സലോ (റയല്‍ മാഡ്രിഡ്), ജിയോര്‍ജിയോ ചെല്ലിനി (യുവന്റസ്), വിര്‍ജില്‍ വാന്‍ഡിക്ക് ( ലിവര്‍പൂള്‍), റാഫേല്‍ വാര്‍നേ ( റയല്‍ മാഡ്രിഡ്).
മധ്യനിര: കെവിന്‍ ഡിബ്രൂയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), കാസാമിറോ (റയല്‍ മാഡ്രിഡ്), ലൂക്കാ മോഡ്രിച്ച് (റയല്‍ മാഡ്രിഡ്), ടോണി ക്രൂസ് ( റയല്‍ മാഡ്രിഡ്), ജയിംസ് റോഡ്രിഗ്രസ് (ബയേണ്‍ മ്യൂണിക്ക്).
മുന്നേറ്റ നിര
എഡിന്‍ സേക്കോ (റോമ), റോബര്‍ട്ടോ ഫെര്‍മിനോ (ലിവര്‍പൂള്‍), യലണല്‍ മെസ്സി (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍ മാഡ്രിഡ്), മുഹമ്മദ് സലാഹ് (ലിവര്‍പൂള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."