യുവതലമുറയെ സുന്നത്ത് ജമാഅത്തിന്റെ കീഴില്‍ അണി നിരത്തണം: എസ്.എം.കെ തങ്ങള്‍
ചാവക്കാട്: വളര്‍ന്നു വരുന്ന തലമുറയെ സുന്നത്തു ജമാഅത്തിന്റെ കീഴില്‍ അണിനിരത്താന്‍ എസ്.കെ.എസ്.എസ്.എഫ് സജ്ജരാവണമെന്ന് സമസ്ത ത്യശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ചാവക്കാട് വ്യാപാരി ഹാളില്‍ സംഘടിപ്പിച്ച ആശിഖേ മദീന ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. നിരവധി പ്രസ്താനക്കാര്‍ സമസ്തക്കെതിരെ പ്രവര്‍ത്തിച്ചു വരികയാണ്. സമുദായത്തിന്റെ ആധികാരിക പ്രസ്താനം സ്വന്തം സമുദായത്തില്‍ നിന്നും നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. സമുദായത്തിന്റെ ഈ സംഘടനാ ശക്തിയാണ് സമുദായത്തിന്റെ ഉന്നമനത്തിന് കാരണമായത്. സമുദായത്തിന്റെ പുരോഗതിക്കായി മന്‍മറഞ്ഞ സമസ്തയുടെ പണ്ഡിതനിര വലിയ ത്യാഗം ചെയ്തിട്ടുണ്ട്. ഇവരുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നേത്യത്വം നടത്തിവരുന്നതെന്നും തങ്ങള്‍ പറഞ്ഞു.
ഷഫീഖ് ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഓണംമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ജില്ലാപ്രസിഡന്റ് സിദ്ധീഖ് ബദരി, ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം, എ.വി അബൂബക്കര്‍ ഖാസിമി, അസ്ഗര്‍ അലി തങ്ങള്‍, റസാഖ് മുസ്‌ലിയാര്‍, ജാബിര്‍ യമാനി, ത്രിസ്റ്റാര്‍ കുഞ്ഞിമൊയ്തു ഹാജി, നാസര്‍ ഫൈസി, ഇബ്രാഹീം ഫൈസി, സലീം പള്ളത്ത്, നവാസ് റഹ്മാനി, കൈസ് വെന്‍മേനാട,് സത്താര്‍ ദാരിമി, ഹാരിഷ്, ഗഫൂര്‍ അണ്ടത്തോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ച് 31 ഏപ്രില്‍ 1, 2, തിയതികളില്‍ എസ്.കെ .എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി തൃശൂര്‍ ശക്തന്‍ സ്റ്റാന്റിനു സമീപം ഹുദൈബിയ്യയില്‍ സംഘടിപ്പിക്കുന്ന മദീനാ പാഷന്റെ ഭാഗമായാണ് ചാവക്കാട് ആശിഖേ മദീനാ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."