
മതവും മനുഷ്യനും
മനുഷ്യശരീരത്തിലെ പഞ്ചേന്ദ്രിയങ്ങള്‍ പൂര്‍ണമായും പരിമിതികള്‍ക്കകത്ത് പ്രവര്‍ത്തിക്കുന്നതാണ്. ദര്‍ശനം, ശ്രവണം, ഘ്രാണം, സ്പര്‍ശനം, രസനം എന്നീ അറിവിന്റെ മാധ്യമങ്ങള്‍ വഴി മാത്രം മനുഷ്യന് ഇതര ജീവജാലങ്ങള്‍ക്കില്ലാത്ത ബൗദ്ധിക മഹത്വങ്ങള്‍ ആര്ജിക്കാനാവില്ല. പ്രകാശത്തിന്റെ സഹായത്തോടെയാണ് വസ്തുക്കള്‍ ദൃഷ്ടിതലത്തില്‍ എത്തുന്നത്. പ്രകാശതരംഗങ്ങള്‍ നീളവും ആവൃത്തിയും അടിസ്ഥാനപ്പെടുത്തി വൈദ്യുതകാന്തിക സ്പെക്ട്രം എന്ന പേരില്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രകാശീയജാലകം എന്നറിയപ്പെടുന്ന തരംഗങ്ങളിലൂടെ മാത്രമേ മനുഷ്യനേത്രങ്ങള്‍ വസ്തുക്കളെ കാണുകയുള്ളൂ.
ശ്രവണത്തിന്റെ കാര്യമെടുത്താല്‍ ചലനമാണ് ശബ്ദത്തിന്റെ ഉറവിടം. അതില്‍ സെക്കന്‍ഡില്‍ 20 മുതല്‍ 30 വരെ ഹെര്‍ട്സ് വേഗതയില്‍ ചലിക്കുന്നതിന്റെ ശബ്ദം മാത്രമേ കാതിന് ആവാഹിക്കാന്‍ സാധിക്കുകയുള്ളൂ. അതിലേറിയതും കുറഞ്ഞതും മനുഷ്യന് ഒരുപരിധി കഴിഞ്ഞാല്‍ നിശബ്ദമാണ്.
ഘ്രാണം, രസനം, സ്പര്‍ശനം എന്നിവ നമ്മുടെ പ്രത്യക്ഷാനുഭവത്തില്‍ തന്നെ പരിമിതമാണ്. ചിലത് വാസനിച്ചാല്‍ മനുഷ്യന് ശ്വാസംമുട്ടി മരിക്കും. വാതകച്ചോര്‍ച്ചയും രാസായുധവും മഹാമാരിയാവുന്നത് നാം കാണുന്നു. 50 ഡിഗ്രിക്ക് മുകളിലുള്ളതും മൈനസ് അന്പതിന് താഴെയുള്ളതും സ്പര്‍ശിച്ചാല്‍ അറിയണമെന്നില്ല.
സയനൈഡ് രുചിച്ച് നോക്കാന്‍ ആര്‍ക്ക് പറ്റും? ഉയര്‍ന്ന താപമുളള ഇഷ്ടഭക്ഷണത്തിന്റെ സ്വാദ് രസിക്കാത്ത നാവാണ് മനുഷ്യന്റേത്. അതായത് ഇന്ദ്രിയങ്ങള്‍ പരിമിതമാണ്. കാക്കക്ക് മനുഷ്യരേക്കാള്‍ കാഴ്ച ശക്തിയും ഉറുമ്പിന് ഘ്രാണശക്തിയും പൂച്ചക്ക് കേള്‍വിശക്തിയും ഉണ്ട്. ഇന്ദ്രിയാതീതമായ സിദ്ധിയുടെ ബലത്തിലാണ് മനുഷ്യന് മഹാനാവുന്നത് എന്ന് ചുരുക്കം.
അത് ആറാം ഇന്ദ്രിയമെന്ന് എണ്ണാവുന്ന ആലോചനാശക്തിയാണ്. വിശേഷബുദ്ധിയുടെ ഉറവിടം കേവലം ശരീരം മാത്രമല്ല. ആത്മാവിന്റെ സാന്നിധ്യം അവിടെ അനിവാര്യമാണ്. ദിവ്യബോധനവും അതീന്ദ്രിയജ്ഞാനങ്ങളും നിഷേധിക്കുന്നവര്‍ക്ക് മനുഷ്യമഹത്വം മനസിലായിട്ടില്ല.
ഇക്കാരണത്താല്‍തന്നെ ഇസ്ലാമിക തത്വചിന്തക്ക് രണ്ട് മുഖങ്ങള്‍ കാണാനാവും. ഒന്നാമത് മനുഷ്യന്റെ നൈസര്‍ഗികമായ സിദ്ധികള്‍ മുഖേന ആര്‍ജിച്ചെടുത്ത യുക്തിവിചാരങ്ങളാണ്. രണ്ടാമത്തേത് അമാനുഷികമായ ഒരു കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളാണ്. ഇവ രണ്ടും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് മനുഷ്യന് വിവേകശാലിയും ബുദ്ധിമാനുമാവുന്നത്.
യുക്തിവിചാരങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ല. പ്രാചീന മനുഷ്യര്‍ ഭൂമി പരന്നതാണെന്ന് പറഞ്ഞതും കടലിനപ്പുറം കരയില്ലെന്ന് പറഞ്ഞതും ലഭ്യമായ വിവരങ്ങളെ ചേര്‍ത്തുവച്ചുണ്ടായ യുക്തിയുടെ സഹായത്താലാണ്. പക്ഷേ, പിന്നീടവ തിരുത്തപ്പെട്ടു. കാരണം അവന് കാണാനാവാത്തത് കാണാനാവുന്ന ഒരു അജയ്യ ശക്തിമണ്ഡലം അവന്റെ മുകളിലുണ്ട്. ഈ വസ്തുത കണ്ടെത്താന്‍ അവന് ചിന്തിക്കുക തന്നെ വേണം .
ചിലത് യുക്തികൊണ്ട് കണ്ടെത്തേണ്ടവയായതിനാല്‍ യുക്തിചിന്തയെ ഇസ്ലാം ഒരളവില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍, അത് മതപരമായും ധാര്‍മികമായും അല്ലാഹുവിങ്കലുള്ള നിബന്ധനകള്‍ പാലിച്ചുകൊണ്ടായിരിക്കണം. തത്വശാസ്ത്രത്തിലൂടെയും യുക്തിചിന്തയിലൂടെയും ഇസ്ലാം ഉദ്ദേശിക്കുന്നത് മനുഷ്യചിന്തയെ ദൈവിക സത്തയിലേക്കും ജീവിത യാഥാര്‍ഥ്യത്തിലേക്കും എത്തിക്കുക എന്നതാണ്. സ്വന്തത്തിലേക്കും പ്രകൃതിയിലേക്കും നോക്കാനും അതിന്റെ ചുരുളഴിക്കാനും അത് മനുഷ്യനെ പ്രേരിപ്പിക്കും. മുന്‍വിധികളില്ലാത്ത ശുദ്ധമനസ്സിനേ ഈ യാഥാര്‍ഥ്യബോധം പ്രാപ്യമാവുകയുള്ളൂ. എന്നാല്‍, സ്ഥാപിത യാഥാര്‍ഥ്യങ്ങളെ അപഗ്രഥിക്കുന്നതില്‍ യുക്തിചിന്തക്കുള്ള പങ്ക് വളരെ ചെറുതാണ്. കാരണം, അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് അഭൗമികമായ കഴിവുകള്‍ നല്‍കിയിട്ടില്ല.
ആ മനുഷ്യ ന്യൂനതയില്‍ നിന്നാണ് വിശ്വാസം എന്ന സങ്കല്‍പ്പം അര്‍ഥപൂര്‍ണമാവുന്നത്. ബോധ്യപ്പെട്ടു കഴിഞ്ഞത് അംഗീകരിക്കലല്ല വിശ്വാസം. സാധ്യതകളുടെ പിന്‍ബലത്തില്‍ കുറ്റമറ്റ കണ്ടെത്തലിനെ ആശ്രയിക്കലാണ് വിശ്വാസം. അതൊരാള് പറഞ്ഞുതരലാണ് ദിവ്യബോധനം.
'നാവുകൊണ്ട് ഉരുവിടുക ഹൃദയം കൊണ്ട് ഉറപ്പിക്കുക' എന്ന തത്വവും ധിക്ഷണയുടെ പരിമിതിയെ കുറിക്കുന്നതാണ്. സത്യാന്വേഷിയുടെ അന്വേഷണങ്ങള്‍ ചെന്നവസാനിക്കുകയും നിഗമനങ്ങള്‍ ചെന്നു ചേരുകയും ചെയ്യുന്ന അവസാന ബിന്ദുവാണ് അല്ലാഹു. മനുഷ്യജ്ഞാനം എത്ര ആഴവും പരപ്പും ഉള്ളതാണെങ്കിലും അതിന് ഉത്തരം മുട്ടുന്നിടത്ത് നിന്ന് ദൈവിക ജ്ഞാനം ആരംഭിക്കുന്നു. അത് മനുഷ്യജ്ഞാനത്തെ ഉള്‍ക്കൊള്ളുന്നതും സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നതുമാണ്. അല്ലാഹുവാണ് വിജ്ഞാനത്തിന്റെ ആത്യന്തിക സ്രോതസ്. ഖുര്‍ആന്‍ പറയുന്നു: 'ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാകുന്നു' (അല്‍അഅ്റാഫ്: 89). ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് യുക്തിചിന്തയെ ദൈവിക കല്പ്പനകള്ക്ക് അനുസരിച്ച് വിനിയോഗിക്കുകയാണെങ്കില്‍ സൃഷ്ടിപ്പിലുള്ള അതിന്റെ സ്ഥാനത്തെക്കുറിച്ച് നാം തിരിച്ചറിവുള്ളവരാകും.
( മലേഷ്യയിലെ പ്രശസ്ത ഇസ്ലാമിക ചിന്തകനും സൂഫി പണ്ഡിതനുമാണ് ലേഖകന്‍)
മൊഴിമാറ്റം: ശുഐബുല്‍ ഹൈതമി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല
Kerala
• 8 days ago
ഇസ്റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി
qatar
• 8 days ago
പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ
International
• 8 days ago
ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്ഗൽ
qatar
• 8 days ago
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു
Kerala
• 8 days ago
ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്
uae
• 8 days ago
കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ
latest
• 8 days ago
മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ
crime
• 8 days ago
യുഎഇ പ്രസിഡന്റ് ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു
uae
• 8 days ago
ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ
uae
• 8 days ago.png?w=200&q=75)
നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്
National
• 8 days ago
തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
Kerala
• 8 days ago
ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍
National
• 8 days ago
പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ
International
• 8 days ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; നിയമനടപടികൾക്ക് താൽപര്യമില്ലെന്ന് യുവനടി
Kerala
• 8 days ago
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
National
• 8 days ago
പൊലിസ് മൂന്നാം മുറ സംസ്ഥാനത്ത് വ്യാപകമെന്ന് സന്ദീപ് വാര്യർ; ഇളനീര് വെട്ടി കേരള പൊലിസിന്റെ അടി, ദൃശ്യങ്ങൾ പുറത്ത്; ബിജെപി നേതാക്കൾ 10 ലക്ഷം വാങ്ങി കേസ് ഒത്തുതീർപ്പാക്കിയതായി ആരോപണം
crime
• 8 days ago
പൊതു സുരക്ഷയ്ക്ക് ഭീഷണി: പ്രതിഷേധത്തിന്റെ മറവിൽ വ്യാപക ലൈംഗികാതിക്രമങ്ങൾ; നേപ്പാളിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു
National
• 8 days ago
ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു
Kuwait
• 8 days ago
സ്വന്തമായി ഡെലിവറി സംവിധാനമുള്ള റെസ്റ്റോറന്റുകൾക്ക് ആശ്വാസം: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്ക് ജിഎസ്ടി വർധിപ്പിച്ചു
Business
• 8 days ago
മട്ടൻ കിട്ടുന്നില്ല; വിവാഹങ്ങൾ മാറ്റിവെച്ച് ഇന്ത്യയിലെ ഈ ഗ്രാമം
Kerala
• 8 days ago