ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹപ്രവർത്തകന്റെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ചിത്രദുർഗ്ഗ സ്വദേശിയായ ഭീമേശ് ബാബുവാണ് മരണപ്പെട്ടത്. 41 വയസ്സായിരുന്നു. ശനിയാഴ്ച പുലർച്ചയാണ് സംഭവം നടന്നത്.
രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്ന ഭീമേഷും ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായ സോമാലാ വംശിയും തമ്മിൽ ലൈറ്റ് ഓഫ് ആക്കുന്നതിന് ചൊല്ലി രൂക്ഷമായ വാക്കു തർക്കമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേഷ്യം നിയന്ത്രിക്കാനാവാതെ 24 കാരനായ വംശി ഓഫീസിൽ ഉണ്ടായ ഡംബൽ ഉപയോഗിച്ച് 41കാരന്റെ നെറ്റിയിൽ അടിച്ചത്. അടിയേറ്റ ഭീമേശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ബെംഗളുരുവിൽ വാടകക്കെടുത്ത ഓഫീസിന്റെ ഉള്ളിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്. പൊലിസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് സിനിമ ഷൂട്ടിംഗ് വീഡിയോകൾ സൂക്ഷിക്കുന്ന ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന കമ്പനിയുടെ ഓഫീസിലാണ് ഈ സംഭവം നടന്നത്. പ്രതിയായ വംശി ഗോവിന്ദരാജ് നഗർ പൊലിസ് സ്റ്റേഷനിൽ നേരിട്ട് എത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."