വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ വംശനാശഭീഷണി നേരിടുന്നതും ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ടതുമായ നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിച്ച ആറുപേരെ വനപാലകർ പിടികൂടി. മറയൂർ സ്വദേശികളായ സന്തോഷ് കുമാർ, സാം രാജ്, പ്രകാശ് സി, എസ്. ഹരികുമാർ, മുത്തുകുമാർ, ഏലപ്പാറ സ്വദേശി അലക്സാണ്ടർ എന്നിവരാണ് പിടിയിലായത്.
മറയൂരിനടുത്തുള്ള ചിന്നാറിൽ നിന്നാണ് നക്ഷത്ര ആമയെ അടക്കം സംഘത്തെ വനപാലകർ പിടികൂടിയത്. ഇവർ സഞ്ചരിച്ച ജീപ്പിനുള്ളിൽ ബക്കറ്റിലാക്കിയായിരുന്നു ആമയെ ഒളിപ്പിച്ച് കടത്തിയത്. ഏലപ്പാറയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയത്.
വിൽപ്പനയ്ക്കായി ആമയെ കൊണ്ടുപോകുന്നുവെന്ന വനം വകുപ്പ് ഇൻറലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, മുറിഞ്ഞപ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടിക്കാനം പള്ളിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ആറുപേരും പിടിയിലായത്.
ഇവരിൽ നിന്നും പിടിച്ചെടുത്ത നക്ഷത്ര ആമയെയും, ഇവർ സഞ്ചരിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട നക്ഷത്ര ആമകളെ പിടികൂടുന്നതും കൈവശം വെക്കുന്നതും വിൽക്കുന്നതും ഗുരുതരമായ കുറ്റമാണ്.
Six individuals were arrested in Kuttikkanam, Idukki, while attempting to sell an endangered Indian Star Tortoise (Geochelone elegans). Forest officials, acting on a tip-off, intercepted the jeep carrying the six accused and recovered the tortoise, which was found hidden in a blue bucket. The star tortoise is a Schedule I species under the Wildlife Protection Act, making its capture and trade a serious offense. The arrested individuals and the vehicle have been taken into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."