ഓഫിസില്‍ ലൈറ്റ് ഓഫാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഐടി ജീവനക്കാരന്‍ മാനേജരെ ഡംബല്‍ കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ മാനേജരെ കൊലപ്പെടുത്തി ഐടി ജീവനക്കാരന്‍. ഗോവിന്ദരാജ് നഗറിലെ എംസി ലേഔട്ടിനടുത്തുള്ള ഡിജിറ്റല്‍ വോള്‍ട്ട് ആന്‍ഡ് ഫോട്ടോ എഡിറ്റിങ് സ്ഥാപനത്തിലാണ് ദാരുണമായ സംഭവം നടന്നത്. 41 കാരനായ മാനേജരെ ഡംബല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ചിത്രദുര്‍ഗ സ്വദേശി ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി ഗോവിന്ദരാജനഗര്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് നയന്ദഹള്ളി സ്വദേശിയും ടെക്‌നിക്കല്‍ എക്‌സിക്യൂട്ടിവുമായ സോമല വംശി (24)ആണ് പ്രതി. ആവശ്യമില്ലാത്തപ്പോഴെല്ലാം ലൈറ്റുകള്‍ ഓഫ് ചെയ്യാന്‍ അദ്ദേഹം സഹപ്രവര്‍ത്തകനെ നിര്‍ബന്ധിക്കുമായിരുന്നു.
സംഭവം നടന്ന ദിവസം പുലര്‍ച്ചെ ഒരു മണിയോടെ വിഡിയോകള്‍ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ബാബു ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ സോമല വംശി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ദേഷ്യത്തില്‍ വംശി ബാബുവിന് നേരെ മുളകുപൊടി എറിയുകയും ഇരുമ്പ് ഡംബെല്‍ എടുത്ത് തലയിലും മുഖത്തും നെഞ്ചിലും ആവര്‍ത്തിച്ച് ഇടിക്കുകയും ചെയ്തു.
ബാബു കുഴഞ്ഞു വീണതോടെ സഹപ്രവര്‍ത്തകരിലൊരാളായ ഗൗരി പ്രസാദിനെ സഹായത്തിനായി സമീപിക്കുകയും ചെയ്തു. താമസിയാതെ, ഇവര്‍ ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് ജീവനക്കാര്‍ ബാബു മരിച്ചതായും അറിയിച്ചു.കൊലപാതകത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണെന്നും ഓഫിസില്‍ ലൈറ്റുകള്‍ അണച്ചതാണ് കൊലപാതകത്തിന് കാരണമെന്നും ഡിസി(വെസ്റ്റ്) ഗിരീഷ് എസ് സ്ഥിരീകരിച്ചു.
An IT employee in Bengaluru allegedly killed his manager following an argument over turning off the lights at their workplace. The incident occurred at a digital vault and photo editing company near MC Layout, Govindarajanagar. The victim, Bhemesh Babu (41) from Chitradurga, was beaten to death with a dumbbell.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."